സ്വന്തം ലേഖകന്‍: ഏകീകൃത യൂറോപ്പ് എന്ന ലക്ഷ്യത്തിലേക്ക് ഒരു പടികൂടി അടുത്തുകൊണ്ട് യൂറോപ്യന്‍ യൂണിയനില്‍ മൊബൈല്‍ റോമിംഗ് സൗജന്യമാക്കാന്‍ നിയമം വരുന്നു, പദ്ധതിക്ക് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗീകരം നല്കി. 2017 ജൂണ്‍ 15 ഓടെ റോമിംഗ് ചാര്‍ജ് പൂര്‍ണമായി ഏടുത്തുകളയുമെന്നാണ് സൂചന.
പുതിയ നിയമം അനുസരിച്ച് പ്രൊവൈഡര്‍മാര്‍ക്ക് റോമിംഗ് സമയത്ത് ഡൊമൈസ്റ്റിക് പ്രൈസുകളിലേക്ക് ചെറിയ അധിക തുക മാത്രമെ ഈടാക്കാനാവൂ. ഇതനുസരിച്ച് കാളുകള്‍ക്ക് മിനുറ്റിന് 0.05 യൂറോ അല്ലെങ്കില്‍ 3 പെന്‍സും എസ്എംഎസിന് 0.02 യൂറോ അല്ലെങ്കില്‍ 1 പെന്‍സും ഒരു എംപി ഡാറ്റയ്ക്ക് 0.05 യൂറോ അല്ലെങ്കില്‍ 3 പെന്‍സ് എന്നീ നിരക്കില്‍ ചുമത്താം. എന്നാല്‍ വാറ്റിനുള്ള ചാര്‍ജ് ഇതില്‍ ഉള്‍പ്പെടുന്നില്ല.
യൂണിയനിലെ രാജ്യങ്ങളിലേക്ക് അവധിക്കാല യാത്രകള്‍ നടത്തുന്ന ലക്ഷക്കണക്കിന് യുകെ കുടുംബങ്ങള്‍ക്കും ബിസിനസുകാര്‍ക്കും അനുഗ്രഹമാകും പുതിയ മാറ്റങ്ങള്‍. കനത്ത മൊബൈല്‍ ബില്ലാണ് ഓരോ യാത്രയിലും ഉപഭോക്താക്കളെ കാത്തിരിക്കാറുള്ളത്. യൂണിയനിലെയും രാജ്യക്കാര്‍ അവര്‍ തങ്ങളുടെ രാജ്യത്തിന് പുറത്ത് യൂറോപ്യന്‍ യൂണിയനിലെവിടെയാണെങ്കിലും തങ്ങളുടെ മാതൃരാജ്യത്തെ നിരക്ക് മാത്രമെ നല്‍കേണ്ടതുള്ളൂ.
എന്നാല്‍ പുതിയ നിയമത്തിലൂടെ തങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താന്‍ പ്രൊവൈഡര്‍മാര്‍ മറ്റ് മേഖലകളില്‍ നിരക്ക് കുത്തനെ ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷകര്‍ മുന്നറിയിപ്പു നല്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല