സ്വന്തം ലേഖകന്‍: ഡല്‍ഹിയിലെ റയില്‍വേ പുറമ്പോക്ക് ഭൂമിൊഴിപ്പിക്കലിനിടെ ആറു മാസം പ്രായമുള്ള കുട്ടി ശ്വാസം മുട്ടി മരിച്ച സംഭവം, കുറ്റക്കാര്‍ മാതാപിതാക്കള്‍. തിടുക്കത്തില്‍ ചേരി ഒഴിയുന്നതിന് ഇടയില്‍ കുട്ടി തുണികള്‍ക്കിടയില്‍ കിടന്ന് ശ്വസം മുട്ടി മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.
ചേരി ഒഴിപ്പിക്കല്‍ ആരംഭിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പേ കുട്ടി മരിച്ചിരുന്നതായി നേരത്തെ റെയില്‍വേ ആരോപിച്ചിരുന്നു.
പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഷക്കൂര്‍ ബസ്തി പ്രദേശത്തെ 500 കുടിലുകളാണ് റെയില്‍വെ പൊലീസ് കഴിഞ്ഞ രാത്രി മുന്നറിയിപ്പില്ലാതെ പൊളിച്ചുമാറ്റിയത്.
പുതിയ പാസഞ്ചര്‍ ടെര്‍മിനല്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതിനിടയിലാണ് കുടിലുകളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ട കുട്ടി കൊല്ലപ്പെട്ടതെന്ന് ചേരി നിവാസികള്‍ ആരോപിക്കുകയായിരുന്നു. എന്നാല്‍ ഒഴിപ്പിക്കല്‍ സംബന്ധിച്ച് അറിവുണ്ടായിരുന്നില്ലെന്ന പ്രദേശവാസികളുടെ വാദം റെയില്‍വേ പോലീസ് തള്ളി. കഴിഞ്ഞ 9 മാസത്തിനിടെ നിരവധി നോട്ടീസുകള്‍ ചേരി നിവാസികള്‍ക്ക് നല്‍കിയിരുന്നുവെന്നും റെയില്‍വെ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല