സ്വന്തം ലേഖകന്‍: മകളുടെ വിവാഹം കൂടാന്‍ അമേരിക്കയിലെത്തിയ ഇന്ത്യക്കാരനെ കാണാതായതായി പരാതി. മകളുടെ വിവാഹ ചടങ്ങുകളുടെ ഭാഗമായി അമേരിക്കയില്‍ എത്തിയ ഹൈദരാബാദ് സ്വദേശി പ്രസാദ് മൊപാര്‍ടി എന്നയാളെയാണ് കാണാതായത്. മകളുടെ വിവാഹ സല്‍ക്കാരത്തിന് ശേഷമാണ് 55 കാരനായ മൊപാര്ട്ടി അപ്രത്യക്ഷനായത്.
ജനുവരിയില്‍ അമേരിക്കയിലേക്ക് പോയ അദ്ദേഹം ഫെബ്രുവരി 26 നാണ് ഇന്ത്യയിലേക്ക് മടങ്ങാനിരുന്നത്. തന്റെ മകള്‍ ദുര്‍ഗ മൊപാര്ടിയുടെ വിവാഹത്തിനായാണ് പ്രസാദ് യു.എസില്‍ എത്തിയത്.
കാലിഫോര്‍ണിയയില്‍ വച്ചായിരുന്നു വിവാഹം നടന്നത്.
കഴിഞ്ഞ ശനിയാഴ്ച നടന്ന വിവാഹത്തിനും വിവാഹ സല്‍ക്കാരത്തിനും ശേഷം നാല് മണിയോടെ പ്രസാദ് വീടിന് പുറത്തേക്ക് നടക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ഇയാള്‍ തിരിച്ചു വന്നില്ല. മകളും ഭര്‍ത്താവും പ്രസാദിനെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇതേ തുടര്‍ന്നാണ് ഇരുവരും പരാതി നല്‍കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല