സ്വന്തം ലേഖകന്‍: മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫ് രാജ്യം വിട്ടതായി പാക് മാധ്യമങ്ങള്‍. നിരവധി കേസുകള്‍ക്ക് പാക്കിസ്ഥാനില്‍ വിചാരണ നേരിടുന്ന മുഷറഫ് പലായനം ചെയ്തതായാണ് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം മുഷറഫിന്റെ യാത്രാ വിലക്ക് പാക് സുപ്രീം കോടതി പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഷറഫ് ദുബൈയിലെത്തിയത്. നട്ടെല്ലിന്റെ ചികില്സക്കുവേണ്ടിയാണ് മുഷറഫ് ദുബൈയിലെത്തിയതെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന് നല്കുന്ന വിശദീകരണം.
അടിയന്തിരമായി സുഷുംന നാഡിക്ക് നടത്തേണ്ട ചികില്‍സ പാക്കിസ്ഥാനില്‍ ലഭ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചികില്‍സക്ക് ശേഷം പാക്കിസ്ഥാനില്‍ തിരിച്ചെത്തുമെന്ന് മുഷറഫ് പറഞ്ഞു. എന്നാല്‍ മുഷറഫ് മറ്റേതെങ്കിലും രാജ്യത്ത് രാഷ്ട്രീയ അഭയം തേടുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല