സ്വന്തം ലേഖകന്‍: തൊഴില്‍ പരിഷ്‌കരണത്തിന് എതിരെ ഫ്രാന്‍സില്‍ റയില്‍വേ തൊഴിലാളികള്‍ വന്‍ പണിമുടക്കിലേക്ക്. പുതിയ നയത്തില്‍ തൊഴിലാളി യൂണിയനുകള്‍ നടത്തി വരുന്ന സമരത്തിനിടെയാണ് റെയില്‍വേ ജീവനക്കാരും പണിമുടക്കുന്നത്. കടുത്ത ഇന്ധന ക്ഷാമം നേടിരുന്ന ഗതാഗത സംവിധാനത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് റെയില്‍വേ പണിമുടക്ക്.
അതേസമയം, തൊഴില്‍ നയ പരിഷ്‌കരണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്ദ്. നിയമന പിരിച്ചുവിടല്‍ നടപടികള്‍ ലഘൂകരിക്കുന്നതാണ് പുതിയ നയം. വ്യാഴാഴ്ച മുതല്‍ മെട്രാ ജീവനക്കാരും സമരം പ്രഖ്യാപിച്ചിട്ടുണ്ട്. എലര്‍ ഫ്രാന്‍സ് പൈലറ്റുമാരും സമരത്തിനിറങ്ങുന്നതോടെ ആഴ്ചയുടെ അവസാനത്തോടെ ഗതാഗതം പൂര്‍ണ്ണമായും സ്തംഭിക്കും.
തൊഴിലുടമയ്ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും തൊഴിലാളിയുടെ അവകാശങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതുമാണ് ഒലാന്ദ് കൊണ്ടുവന്ന പുതിയ തൊഴില്‍ നയം. തൊഴില്‍ സ്ഥലത്തെ കുറഞ്ഞ തൊഴില്‍ സമയം ശരാശരി 35 മണിക്കൂര്‍ ആക്കുക, ഓരോ ആഴ്ചയിലെ തൊഴില്‍ സമയം സംബന്ധിച്ച് കമ്പനികള്‍ക്ക് പ്രദേശിക ട്രേഡ് യൂണിയനുകളുമായി വിലപേശാന്‍ അവസരം എന്നീ നിബന്ധനകളാണ് തൊഴിലാളികളെ ചൊടിപ്പിക്കുന്നത്.
ഇങ്ങനെ പരമാവധി 46 മണിക്കൂര്‍ വരെ സമയം അനുവദിക്കാം, വേതനം കുറയ്ക്കുന്നതില്‍ കമ്പനികള്‍ക്ക് അനിയന്ത്രിതമായ സ്വാതന്ത്ര്യം, പണിമുടക്കുകള്‍ ഇല്ലാതാക്കാനുള്ള നടപടി, പൊതു അവധി, സ്‌പെഷ്യല്‍ ലീവ് എന്നിവ തീരുമാനിക്കുന്നതില്‍ തൊഴിലുടമക്ക് കൂടുതല്‍ സ്വതന്ത്ര്യം തുടങ്ങിയവയാണ് പുതിയ തൊഴില്‍ നയത്തിലെ പ്രധാന ഭാഗങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല