1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 14, 2016

സ്വന്തം ലേഖകന്‍: ദക്ഷിണ സുഡാനിലെ കലാപ തീയണക്കാന്‍ കൂടുതല്‍ സേനയെ അയക്കുമെന്ന് യുഎന്‍. ആഭ്യന്തര കലാപം രൂക്ഷമായ ദക്ഷിണ സുഡാനിലേക്ക് കൂടുതല്‍ യു.എന്‍ സേനയെ അയക്കാനുള്ള പ്രമേയത്തിന് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സില്‍ അംഗീകാരം നല്‍കി. 2011 മുതല്‍ ആഭ്യന്തര യുദ്ധം രൂക്ഷമായ രാജ്യത്ത് നിലവില്‍ 12,000 യു.എന്‍ സേനാംഗങ്ങളുണ്ട്.

എന്നാല്‍ ഐക്യരാഷ്ട്ര സഭാ തീരുമാനം അംഗീകരിക്കില്ലെന്ന് ദക്ഷിണ സുഡാന്‍ പ്രസിഡന്റ് സല്‍വാ കീര്‍ പറഞ്ഞു. തീരുമാനവുമായി സഹകരിക്കില്ല. രാജ്യത്തെ ഐക്യരാഷ്ട്ര സഭയുടെ കീഴിലാക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നും സല്‍വാ കീറിന്റെ വക്താവ് റോയിട്ടേഴ്‌സിനോട് പറഞ്ഞു.

രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഐക്യരാഷ്ട്ര സഭാ സംഘം അടുത്തയാഴ്ച ദക്ഷിണ സുഡാനിലത്തെും. 2015 ആഗസ്റ്റിലുണ്ടാക്കിയ സമാധാന കരാറിനുശേഷം, കഴിഞ്ഞ ജൂലൈയിലാണ് രാജ്യത്തെ സ്ഥിതിഗതികള്‍ വഷളായത്. സംഘര്‍ഷത്തെ തുടര്‍ന്ന് 70,000 ആളുകള്‍ യുഗാണ്ടയിലേക്ക് പലായനം ചെയ്‌തെന്നാണ് കണക്കുകള്‍.

ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമായിരുന്ന സുഡാനെ വിഭജിച്ച് 2011ല്‍ രൂപവത്കരിച്ച ദക്ഷിണ സുഡാനില്‍ പ്രസിഡന്റ് സല്‍വാ കീറും വൈസ് പ്രസിഡന്റായിരുന്ന റീക് മഷാറും തമ്മിലെ അസ്വാരസ്യമാണ് 2013ല്‍ ആഭ്യന്തര യുദ്ധത്തില്‍ കലാശിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.