സ്വന്തം ലേഖകന്‍: അതിര്‍ത്തിയില്‍ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുമ്പോള്‍ സമാധാനത്തിന്റെ പറവകളായി പാക് വിദ്യാര്‍ഥിനികള്‍ ഇന്ത്യയില്‍. സമാധാനത്തിന്റെ പാട്ടുകളും പതാകകളുമായി 20 പാകിസ്താനി യുവതികളാണ് ഇന്ത്യയിലെത്തിയത്. ചണ്ഡിഗഢില്‍ നടന്ന ആഗോള യുവജന സമാധാന സമ്മേളനത്തില്‍ പങ്കെടുക്കാനായിരുന്നു യുദ്ധ ഭീതി വകവക്കാതെ സംഘത്തിന്റെ വരവ്.
ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ അഭിമുഖീകരിക്കുന്നത് സമാനമായ പ്രശ്‌നങ്ങളാണെന്നും മാധ്യമങ്ങളും ഒരു ചെറുപറ്റം ആളുകളുമാണ് വ്യത്യസ്ത വ്യാഖ്യാനങ്ങളുമായി വൈരം വളര്‍ത്തുന്നതെന്നും പാക് സംഘത്തെ നയിക്കുന്ന ആലിയാ ഹൈദര്‍ പറയുന്നു. ദീര്‍ഘകാല പ്രവാസത്തിനു ശേഷം സ്വന്തം വീട്ടില്‍ തിരിച്ചത്തെുമ്പോള്‍ തോന്നുന്ന വികാരമാണ് ഇന്ത്യയില്‍ കാലുകുത്തിയപ്പോള്‍ ഉണ്ടായതെന്ന് ലാഹോറില്‍നിന്നത്തെിയ അല്‍വീന പറഞ്ഞു.
യുദ്ധഭീതിമൂലം വിടാന്‍ മടിച്ച രക്ഷിതാക്കളോട് പഞ്ചാബ് സര്‍വകലാശാല വിദ്യാര്‍ഥിനിയായ സുല്‍ത്താന പറഞ്ഞത് യുദ്ധമുണ്ടായാല്‍ പാകിസ്താനില്‍ ആണെങ്കിലും ഇന്ത്യയിലാണെങ്കിലും താന്‍ കൊല്ലപ്പെടുമെന്നും യുദ്ധം ഇല്ലാതാവാനുള്ള സമാധാന യാത്രക്കിടെ മരിച്ചാല്‍ അതു തന്നെ പുണ്യമാണെന്നുമാണ്. നാട്ടില്‍ തിരിച്ചത്തെി ഇന്ത്യന്‍ സുഹൃത്തുക്കളുടെ സ്‌നേഹവും ആതിഥ്യവും പങ്കുവെക്കുമ്പോള്‍ കൂടുതല്‍ പേര്‍ ഇന്ത്യയെ സ്‌നേഹിക്കുമെന്നും തെറ്റിദ്ധാരണകള്‍ നീങ്ങുമെന്നുമുള്ള ശുഭാപ്തി വിശ്വാസത്തിലാണ് സംഘാംഗങ്ങള്‍. 33 രാജ്യങ്ങളില്‍നിന്ന് 250 ലേറെ പ്രതിനിധികളാണ് സമാധാന കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ എത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല