1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 29, 2016

സ്വന്തം ലേഖകന്‍: വിവാദ മതപ്രഭാഷകന്‍ സക്കിര്‍ നായികിനു പൗരത്വം നല്‍കിയില്ലെന്ന് മലേഷ്യ. പൗരത്വം ലഭിക്കുന്നതിനു ദശകങ്ങള്‍ വേണ്ടിവരുമെന്നും മലേഷ്യന്‍ മാതാപിതാക്കളുടെ കുട്ടിയായി രാജ്യത്തു ജനിച്ചവര്‍ക്കൊഴികെ മറ്റാര്‍ക്കും സ്വമേധയാ പൗരത്വം നല്‍കാനാവില്ലെന്നും മലേഷ്യന്‍ ആഭ്യന്തര സഹമന്ത്രി ദാതുക് നുര്‍ ജാസ്ലന്‍ മുഹമ്മദ് വ്യക്തമാക്കി.

പൗരത്വത്തിനു നിരവധി നടപടിക്രമങ്ങളുണ്ട്. ഇതിനു വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യന്‍ മേഖലയിലെ പ്രമുഖ മതനേതാവാണു സക്കിര്‍ നായികെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൗരത്വം നല്‍കിയില്ലെന്നു പറയുന്നുണ്ടെങ്കിലും സക്കിര്‍ നായികിനു മലേഷ്യയില്‍ സ്ഥിരതാമസത്തിന് അനുമതി നല്‍കിയോ എന്നതു വ്യക്തമാക്കാന്‍ ആഭ്യന്തരമന്ത്രി തയാറായില്ലെന്ന് എന്‍ജിഒ സംഘടനയായ ഹിന്ദു റൈറ്റ് ആക്ഷന്‍ ഫോഴ്‌സ്(ഹിന്ദ്‌റാഫ്) പറഞ്ഞു.

നേരത്തേ മതസ്പര്‍ധയുണ്ടാക്കുന്ന പ്രഭാഷണങ്ങളുടെ പേരില്‍ സക്കിര്‍ നായികന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെതിരേ എന്‍ഐഎ കേസെടുത്തിരുന്നു. സക്കീര്‍ നായിക്കിന്റെ നേതൃത്വത്തിലുള്ള പീസ്ടിവി ബംഗ്ലാദേശ്, ബ്രിട്ടന്‍, കാനഡ, മലേഷ്യഎ ന്നിവിടങ്ങളില്‍ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയിലെ ചില പ്രാദേശിക ചാനലുകളില്‍ പീസ്ടിവി ലഭ്യമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.