സ്വന്തം ലേഖകന്‍: തുര്‍ക്കിയിലെ റഷ്യന്‍ അംബാസഡറെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദിയെന്ന് സംശയിക്കുന്നയാള്‍ വെടിവച്ചു കൊന്നു. തുര്‍ക്കി തലസ്ഥാനമായ അങ്കാറയിലെ ഒരു ഫോട്ടോ ഗാലറി സന്ദര്‍ശിക്കുമ്പോഴാണ് റഷ്യന്‍ അംബാസഡര്‍ ആന്ദ്ര കാര്‍ലോവിനു നേര്‍ക്കു ആക്രമി നിറയൊഴിച്ചതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. കാര്‍ലോവിന്റ മരണവാര്‍ത്ത റഷ്യന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
നേരത്തെ, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കാര്‍ലോവിന്റെ സ്ഥിതി ഗുരുതരമാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വെടിവയ്പില്‍ മറ്റു ചുലര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിന്റെ പിന്നിലെ കാരണം വ്യക്തമല്ല. എന്നിരുന്നാലും സിറിയയിലെ റഷ്യന്‍ ഇടപെടലില്‍, കഴിഞ്ഞദിവസം നടന്ന പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായാണ് ആക്രമണമെന്നാണ് കരുതപ്പെടുന്നത്.
മാന്യമായി വസ്ത്രം ധരിച്ചെത്തിയ അക്രമി ആള്ളാഹു അക്ബര്‍, ആലപ്പോയെ മറക്കരുത് തുടങ്ങിയ വാക്കുകള്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞ് അപ്രതീക്ഷിതമായി തുരതുരാ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. രക്തത്തില്‍ കുളിച്ച് പിടഞ്ഞുവീണ ആന്ദ്രേ തല്‍ക്ഷണം മരിച്ചു. ആക്രമിയെ സുരക്ഷാഭടന്മാര്‍ വെടിവെച്ചുകൊന്നതായി തുര്‍ക്കിയിലെ എന്‍.ടി.വി റിപ്പോര്‍ട്ടു ചെയ്തു. ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
പൊലീസ് ഓഫിസറുടെ ഐ.ഡി കാര്‍ഡ് ഉപയോഗിച്ചാണ് അക്രമി ചിത്രപ്രദര്‍ശനം നടക്കുന്നിടത്തേക്ക് കയറിയത്. ആന്ദ്രേയുടെ പ്രസംഗം ഏതാനും നിമിഷം പിന്നിട്ടപ്പോള്‍ തൊട്ടുപിറകില്‍ നിന്നിരുന്ന ആക്രമി ഹാളിലുണ്ടായിരുന്നവരോട് പുറത്തുപോകാന്‍ ആക്രോശിക്കുകയും ആന്ദ്രേയെ വെടിവെക്കുകയുമായിരുന്നു. അലപ്പോയിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് തുര്‍ക്കിയുമായുള്ള ചര്‍ച്ചകളില്‍ സജീവമായിരുന്നു ആന്ദ്രേ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല