1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 25, 2017

സ്വന്തം ലേഖകന്‍: ഇന്ത്യയിലെ ആദ്യ അണ്ടര്‍ വാട്ടര്‍ വിവാഹം കോവളത്ത്. മറ്റന്നാള്‍ രാവിലെ 11 നാണ് ഗ്രോവ് ബീച്ചിലെ കടലിനടിയിലെ ‘മണ്ഡപത്തില്‍’ സ്ലൊവേനിയക്കാരി യൂണിക്ക പോഗ്രാനിന്റെയും മഹാരാഷ്ട്രയില്‍ നിന്നുള്ള നിഖില്‍ പവാറിന്റെയും മോതിരക്കല്യാണം നടക്കുക. രാജ്യത്തെ ആദ്യ സംഭവമാണിതെന്ന് വിവാഹത്തിനു നേതൃത്വം നല്‍കുന്ന കോവളത്തെ ബോണ്ട് സഫാരി സ്‌കൂബാ ഡൈവിങ് പദ്ധതിയുടെ അമരക്കാരന്‍ ജാക്‌സണ്‍ പീറ്റര്‍ പറഞ്ഞു.

കഴിഞ്ഞ കുറച്ചുകാലത്തെ പ്രണയത്തിനൊടുവിലാണ് നിഖിലും യൂണിക്കയും വിവാഹത്തിലേക്കു കടക്കാമെന്നു തീരുമാനിച്ചത്. തങ്ങള്‍ക്ക് എല്ലാക്കാലത്തും ഓര്‍മയില്‍ നില്‍ക്കുന്ന, പ്രത്യേകതയുള്ള ചടങ്ങാവണം വിവാഹമെന്ന ചിന്തയാണ് ഇവരെ ബോണ്ട് സഫാരിയിലെത്തിച്ചത്. വൈകിട്ട് നാലിനു നടക്കുന്ന മോതിരക്കല്യാണത്തിനു നവദമ്പതികള്‍ക്ക് വിവാഹ വസ്ത്രങ്ങള്‍ക്കൊപ്പം മുങ്ങല്‍ സ്യൂട്ടും ധരിച്ച് അനുബന്ധ ഉപകരണങ്ങളുമായി കടലിനടിയിലേക്ക് ഊളിയിടും. ഒപ്പം അടുത്ത ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും മുങ്ങനുള്ള സൗകര്യവുമുണ്ട്.

മോതിരക്കല്യാണത്തിനു പിന്നാലെ മഹാരാഷ്ട്രയില്‍ വിശാലമായ വിവാഹ പാര്‍ട്ടിയും നടത്തുന്നുണ്ട്. വിദേശരാജ്യങ്ങളില്‍ ഇത്തരം വിവാഹങ്ങള്‍ നടത്താറുണ്ടെങ്കിലും ഇന്ത്യയില്‍ കടലിലടിയിലുള്ള വിവാഹം കൗതുകമാകുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.