സ്വന്തം ലേഖകന്‍: യുകെ മലയാളികള്‍ക്ക് അഭിമാനമായി മഞ്ജു ലക്‌സണ്‍, ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ ക്ലിനിക്കല്‍ റിസര്‍ച്ച് നെറ്റ് വര്‍ക്കില്‍ ഉന്നത പദവിയില്‍ നിയമനം. ആദ്യമായി റിസര്‍ച്ച് കള്‍ച്ചറിനെപ്പറ്റി പ്രബന്ധം അവതരിപ്പിക്കുകയും ഇതില്‍ ഡോക്ടറേറ്റ് നേടുകയും ചെയ്ത ആദ്യ മലയാളി കൂടിയായ മഞ്ജു ലക്‌സണ്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ ക്ലിനിക്കല്‍ റിസര്‍ച്ച് നെറ്റ് വര്‍ക്കിലേക്കാണ് (സിആര്‍എന്‍) അസിസ്റ്റന്റ് റിസെര്‍ച്ച് ഡെലിവറി മാനേജരായി ഒന്നാം ഡിവിഷനില്‍ ചേര്‍ന്നിരിക്കുന്നത്.
ഈ വര്‍ഷം ജൂണ്‍ 28 നാണ് മഞ്ജു സ്ഥാനമേല്‍ക്കുക. സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ഫൗണ്ടേഷനില്‍ റിസര്‍ച്ച് ആന്‍ഡ് ഇന്നവേഷന്‍ ഡിവിഷനില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മഞ്ജു നിലവില്‍ മാഞ്ചസ്റ്റര്‍ ക്ലിനിക്കല്‍ റിസര്‍ച്ച് സംവിധാനത്തില്‍ ക്വാളിറ്റി മേധാവിയാണ്. ഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ റാങ്കോടെ നഴ്‌സിംഗ് പഠനം തുടങ്ങിയ മഞ്ജു ബിഎസ്‌സിക്ക് മൂന്നാം റാങ്ക് സ്വന്തമാക്കി.
കോട്ടയം സ്വദേശികളായ കൊഴുവനാല്‍ മഞ്ഞാമറ്റം പള്ളത്ത് ചാക്കോച്ചന്‍ ആനിയമ്മ ദമ്പതികളുടെ മകളായ മഞ്ജു 2001 ല്‍ യുകെയിലെത്തി 2002 ല്‍ മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അഡ്വാന്‍സ്ഡ് നഴ്‌സിംഗ് സ്റ്റഡീസില്‍ എംഎസ്‌സി ബിരുദം നേടി. കെ എസ് ഇ ബി മുന്‍ എന്‍ജിനിയറും യുകെയിലെ ഒഐസിസി നേതാവുമായ ചങ്ങനാശേരി തുരുത്തി സ്വദേശി ഡോ.ലക്‌സണ്‍ ഫ്രാന്‍സിസ് കല്ലുമാടിക്കലാണ് മഞ്ജുവിന്റെ ഭര്‍ത്താവ്. ലിവിയ, എല്‍വിയ, എല്ലിസ് എന്നിവര്‍ മക്കളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല