സ്വന്തം ലേഖകന്‍: തനിക്ക് ബ്രിട്ടനില്‍ വോട്ട് ഉണ്ടായിരുന്നുവെങ്കില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജെറമി കോര്‍ബിനെ പിന്തുണക്കുമായിരുന്നു എന്ന് പ്രശസ്ത ചിന്തകന്‍ നോം ചോസ്കി. ജൂണില്‍ നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിനെതിരായ ബ്രിട്ടീഷ് മാധ്യമങ്ങളുടെ നിലപാടിനേയും തത്ത്വചിന്തകനും എഴുത്തുകാരനുമായ നോം ചോംസ്കി വിമര്‍ശിച്ചു.
മാധ്യമങ്ങളുടെ സമീപനം മാറിയാല്‍ അദ്ദേഹത്തിന് മികച്ച വോട്ട് ലഭിക്കുമെന്നും ഗാര്ഡിയന് ദിനപത്രത്തിനു നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. അതേസമയം, കോര്ബിന് ജനപിന്തുണ കുറഞ്ഞുവരുന്നുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. 2016ലെ യു.എസ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ച ബേണീ സാന്ഡേഴ്സിനോടാണ് കോര്‍ബിനെ ചോംസ്കി ഉപമിച്ചത്.
വെളുത്തവര്‍ഗക്കാരുടെ മേധാവിത്വമാണ് അമേരിക്കയിലെന്നും ഇസ്ലാമിക് സ്റ്റേറ്റിനേക്കാള്‍ അപകടകരമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്രിട്ടനില്‍ തെരഞ്ഞെടുപ്പിന്റെ ചൂട് ഏറി വരുമ്പോള്‍ ജനപ്രിയ പ്രകടന പത്രികയുമായി ജനങ്ങളുടെ ഇടിയിലേക്ക് ഇറങ്ങാനാണ് കോര്‍ബിന്റേയും ലേബര്‍ പാര്‍ട്ടിയുടേയും ലക്ഷ്യം. 16 വയസ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് വോട്ടവകാശം നല്‍കാനുള്ള നിയമം കൊണ്ടുവരുമെന്ന് കോര്ബിന് കഴിഞ്ജ ദിവസം വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല