സ്വന്തം ലേഖകന്‍: ഖത്തര്‍ എയര്‍വേയ്സ് ലോഗോ വില്ലനാകുന്നു, ബാഴ്സ ഫുട്ബോള്‍ ക്ലബ്ബിന്റെ ജഴ്സിയണിഞ്ഞ് പുറത്തിറങ്ങിയാല്‍ സൗദിയില്‍ 15 വര്‍ഷം തടവും 86 ലക്ഷം രൂപ പിഴയും. പിടിയിലകപ്പെട്ടാല്‍ 15 വര്‍ഷം തടവും 86 ലക്ഷം രൂപ പിഴയും അടക്കേണ്ടിയും വരും. ബാഴ്സയുടെ ജഴ്സിയില്‍ ഖത്തര്‍ എയര്‍വേഴ്സിന്റെ പരസ്യമുള്ളതാണ് ഇതിന് കാരണം.
ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചതിന് പിന്നാലെയാണ് സൗദി ഇങ്ങനൈയൊരു നടപടിയുമായി മുന്നോട്ടു വന്നത്.സോഷ്യല്‍ മീഡിയ വഴി ഖത്തര്‍ അനുകൂല പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് നേരത്തെ സൗദിയും യുഎഇയും അറിയിച്ചിരുന്നു. ഖത്തര്‍ എയര്‍വേഴ്സ് സ്പോണ്സര് ചെയ്തിരുന്ന ബാഴ്സലോണ ടീമിന്റെ ജഴ്സിയണിഞ്ഞാലും സമാന നടപടി ഉണ്ടായേക്കുമെന്നാണ് വിദേശ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്.
2013 മുതല്‍ ഖത്തര്‍ എയര്‍വേയ്സും 2011 മുതല്‍ ഖത്തര്‍ ഫൗണ്ടേഷുനുമായിരുന്നു ബാഴ്സലോണ ടീമിന്റെ പ്രധാന സ്പോണ്‍സര്‍മാര്‍. നിലവില്‍ ജപ്പാനീസ് ഇലക്ടോണിക് കമ്പനിയായ റക്കുട്ടന് ആണ് ബാഴ്സലോണ ടീമിന്റെ സ്പോണ്‍സര്‍മാര്‍. അല്‍ഖ്വയ്ദ, ഐ.എസ്.ഐ.എസ് തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകളെ ഖത്തര്‍ പിന്തുണക്കുന്നുവെന്നാണ് ഗള്‍ഫ് രാജ്യങ്ങള്‍ ആരോപിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചതും. കുവൈത്തിന്റെ മധ്യസ്ഥതയില്‍ ചില ചര്‍ച്ചകള്‍ നടന്നിരുവെങ്കിലും വിഫലമാവുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല