സ്വന്തം ലേഖകന്‍: തെലുങ്കു സിനിമയിലെ ലഹരിയുടെ വിളയാട്ടം, കുടുങ്ങിയ താരങ്ങള്‍ വെറും ഇരകളാണെന്ന് തെലുങ്കാന മുഖ്യമന്ത്രി, അറസ്റ്റ് ഉണ്ടാവില്ല. തെലുങ്ക് സിനിമയിലെ പ്രമുഖ താരങ്ങളും അണിയറ പ്രവര്‍ത്തകരും ഉള്‍പ്പെട്ടതായി കരുതുന്ന ലഹരിമരുന്നു കേസില്‍, താരങ്ങളെയാരെയും അറസ്റ്റ് ചെയ്യില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു.
സൂപ്പര്‍ താരം രവി തേജയുള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയെങ്കിലും, ഇവരെയെല്ലാം അന്വേഷണ സംഘം ‘ഇര’കളായി മാത്രമേ കണക്കാക്കൂവെന്നും ചന്ദ്രശേഖര്‍ റാവു വ്യക്തമാക്കി.ലഹരി ഉപയോഗിക്കുന്നവരെയും നിയമമനുസരിച്ച് പ്രതികളാക്കാമെങ്കിലും, ചലച്ചിത്ര താരങ്ങള്‍ക്ക് പിന്നാലെ പോകേണ്ടതില്ലെന്ന് മുഖ്യമന്ത്രി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.
ലഹരിമരുന്നിന് ഇരകളായതിനാല്‍ താരങ്ങളെ ആ രീതിയില്‍ മാത്രം പരിഗണിച്ചാല്‍ മതിയെന്ന് അന്വേഷണ സംഘാംഗങ്ങള്‍ പങ്കെടുത്ത ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ലഹരിമരുന്ന് കടത്തുന്നതും വില്‍ക്കുന്നതും കുറ്റമാണെങ്കിലും, ലഹരി ഉപയോഗിക്കുന്നത് തെറ്റല്ലെന്നും മന്ത്രി യോഗത്തില്‍ അഭിപ്രായപ്പെട്ടു. അതേസമയം, താരങ്ങളെ ചോദ്യം ചെയ്തതിനെ മുഖ്യമന്ത്രി ന്യായീകരിച്ചു.
ലഹരി മാഫിയയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭിക്കുന്നതിന് ഇവരെ ചോദ്യം ചെയ്യുന്നത് ഉപകരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സൂപ്പര്‍ താരം രവി തേജ, സംവിധായകന്‍ പുരി ജഗന്നാഥ്, ക്യാമറാമാന്‍ ശ്യാം കെ. നായിഡു, നടന്‍മാരായ പി. സുബ്ബരാജു, തരുണ്‍കുമാര്‍, പി. നവദീപ്, നടിമാരായ ചാര്‍മി കൗര്‍, മുമൈത് ഖാന്‍, കലാസംവിധായകന്‍ ധര്‍മറാവു തുടങ്ങിയവരെ കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തിരുന്നു.
പ്രമുഖ താരങ്ങളുള്‍പ്പെടെ ചലച്ചിത്ര രംഗത്തെ 12 പേര്‍ക്കാണ് അധികൃതര്‍ സമന്‍സ് അയച്ചിരിക്കുന്നത്. വിദേശികളുള്‍പ്പെടെ ഈ കേസില്‍ 20 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. എല്‍എസഡി, എംഡിഎംഎ എന്നീ ചുരുക്കപ്പേരുകളില്‍ അറിയപ്പെടുന്ന വിലയേറിയ ലഹരി മരുന്നുകളാണ് സംഘം ആവശ്യക്കാര്‍ക്ക് എത്തിച്ചിരുന്നതെന്നാണ് സൂചന. അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടി ചാര്‍മി കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല