1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 10, 2017

സ്വന്തം ലേഖകന്‍: ഗൂഗിളില്‍ 12 ലക്ഷം ശമ്പളമുള്ള ജോലി ലഭിച്ചതായി വ്യാജ വാര്‍ത്ത, പരിഹാസത്തെ തുടര്‍ന്ന് വിദ്യാര്‍ഥിയുടെ മാനസികനില തെറ്റിയതായി റിപ്പോര്‍ട്ട്. ഗൂഗിളില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി കിട്ടിയെന്ന വ്യാജപ്രചരണം വിശ്വസിച്ച് ഒടുവില്‍ സഹപാഠികളുടെയും നാട്ടുകാരുടെയും പരിഹാസം ഏറ്റുവാങ്ങേണ്ടി വന്ന ചണ്ഡിഗഢിലെ ഗവണ്‍മെന്റ് മോഡല്‍ സീനിയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥി ഹര്‍ഷിദ് ശര്‍മ്മയാണ് മാനസികനില തെറ്റിയ സ്ഥിതിയില്‍ കഴിയുന്നത്.

ഹര്‍ഷിതിന് ‘കണ്‍ഷ്യൂഷണല്‍ സൈക്കോസിസ്’ ആണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഹര്‍ഷിതിനെ സോഷ്യല്‍ മീഡിയ, മൊബൈല്‍ ഫോണ്‍, ടി വി എന്നിവയില്‍ നിന്നും അകറ്റി നിര്‍ത്തണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഗൂഗിളില്‍ പ്രതിമാസം 12 ലക്ഷം രൂപ ശമ്പളത്തില്‍ ജോലി ലഭിച്ചുവെന്ന വ്യാജ ഫോണ്‍ കോള്‍ വിശ്വസിച്ച ഹര്‍ഷിത് ഇക്കാര്യം പ്രിന്‍സിപ്പളിനോട് പറഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യം പത്രക്കുറിപ്പില്‍ അറിയിക്കുകയും ഇതേതുടര്‍ന്ന് മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കുകയും ചെയ്തു.

എന്നാല്‍, ഈ വാര്‍ത്ത തെറ്റാണെന്ന ഗൂഗിളിന്റെ പ്രസ്താവന പുറത്തു വന്നതോടെ പരിഹാസവുമായി സുഹൃത്തുക്കളും സഹപാഠികളും നാട്ടുകാരും ഉള്‍പ്പെടെ രംഗത്തെത്തി. പരിഹാസം അതിരു കടന്നതോറ്റെ ഹര്‍ഷിദിന്റെ മാനസിക നില തെറ്റുകയായിരുന്നു. പത്രക്കുറിപ്പ് നല്‍കുന്നതിന് മുന്‍പ് പ്രിന്‍സിപ്പലിന് തങ്ങളോട് ആലോചിക്കാമായിരുന്നു എന്ന് ഹര്‍ഷിതിന്റെ പിതാവ് രജീന്ദര്‍ കെ ശര്‍മ്മ പറഞ്ഞു. അത്തരത്തില്‍ എന്തെങ്കിലും വാര്‍ത്ത അറിഞ്ഞതായി അവര്‍ തങ്ങളെ അറിയിച്ചില്ല.

ഹര്‍ഷിതിന് ജോലി ലഭിച്ചതുമായി ബന്ധപ്പെട്ട് നിരവധി വ്യാജ കോളുകള്‍ തങ്ങള്‍ക്കും ലഭിച്ചു. എന്നാല്‍ അവയൊന്നും താന്‍ വിശ്വസിച്ചില്ല എന്നുമാത്രമല്ല, തള്ളിക്കളയുകയും ചെയ്തു. ഹര്‍ഷിത് ആ വിവരം പ്രിന്‍സിപ്പലിനെ അറിയിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹം അത് തീര്‍ച്ചയായും തങ്ങളെ അറിയിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോളെജ് പ്രിന്‍സിപ്പലായ രജീന്ദര്‍ സംഭവം വിവാദമായതോടെ ജോലി രാജിവെച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.