സ്വന്തം ലേഖകന്‍: സൗദിയില്‍ സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികള്‍ ആശ്രിത ലെവി ഒന്നിച്ച് അടക്കണമെന്ന് അധികൃതര്‍. ലെവി അടക്കാനുള്ള പ്രവാസികള്‍ ഇത് ഒന്നിച്ച് അടക്കണമെന്ന് സൗദി പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു. ഇത് സംബന്ധമായ സംശയത്തിലുള്ള മറുപടിയിലാണ് പാസ്പോല്‍ട്ട് വിഭാഗം വിശദീകരണം നീല്‍കിയിരിക്കുന്നത്.
അടുത്തകാലത്തായി സൗദിയിലെ സ്വകാര്യമേഖലകളില്‍ തൊഴിലെടുക്കുന്ന വിദേശികള്‍ അവരുടെ ആശ്രിതര്‍ക്കുള്ള ഫീസ് അടക്കണമെന്ന നിയമം സൗദി അധികൃതര്‍ കൊണ്ട്വന്നിരുന്നു. ആശ്രിത ലെവി എത്ര വലിയ സംഖ്യയായാലും അത് ഘട്ടം ഘട്ടമായി അടക്കുവാന്‍ സാധിക്കുകയില്ലെന്ന് സൗദി പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു.
ഫീസുകളൊക്കെ ഇഖാമ പുതുക്കുമ്പഴോ റീഎന്‍ട്രി വിസ ഇഷ്യു ചെയ്യുമ്പോഴോ പൂര്‍ണ്ണമായും ഒന്നിച്ചടക്കണമെന്ന് പാസ്പോര്‍ട്ട് വിഭാഗം ആവര്‍ത്തിച്ചു. ഇതു സംബന്ധമായി ട്വിറ്ററിലൂടെയുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ് പാസ്പോര്‍ട്ട് വിഭാഗം മറുപടി നല്‍കിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല