1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 22, 2017

സ്വന്തം ലേഖകന്‍: ഇറാക്കിലും സിറിയയിലും ഇസ്‌ലാമിക് സ്റ്റേറ്റിന്റെ കഥ കഴിഞ്ഞതായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. ഇറാക്കിലും സിറിയയിലും ഐഎസിനെ പരാജയപ്പെടുത്തിയെന്ന് തത്സമയ ടിവി സംപ്രേഷണത്തില്‍ അദ്ദേഹം അവകാശപ്പെട്ടു. ഇനിയും ചില അവശിഷ്ടങ്ങള്‍ കണ്ടേക്കാം. എന്നാല്‍ ഈ ഭീകരസംഘടനയുടെ വേരറത്തുകഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.

ഐഎസിന്റെ കഥ കഴിഞ്ഞെന്ന് ഇറാന്റെ പരമോന്നത നേതാവിന് അയച്ച സന്ദേശത്തില്‍ വിപ്ലവഗാര്‍ഡുകളുടെ മുതിര്‍ന്ന കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഖാസെം സൊലേമാനിയും അവകാശപ്പെട്ടു. കിഴക്കന്‍ സിറി!യയില്‍ ഐഎസിന്റെ അവസാന ശക്തികേന്ദ്രത്തില്‍ നിന്നുള്ള സൊലേമാനിയുടെ ചിത്രം ഇറാന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

റഷ്യയുടെയും ഇറാന്റെയും ഹിസ്ബുള്ളയുടെയും സഹായത്തോടെ സിറിയന്‍ സേന ഈ നഗരം ഐഎസില്‍നിന്നു തിരികെപ്പിടിച്ചു.ആഭ്യന്തരയുദ്ധത്തില്‍ സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസാദിന്റെ സൈനികരെ സഹായിക്കാന്‍ നാളുകളായി വിപ്ലവഗാര്‍ഡുകള്‍ സിറിയയിലുണ്ട്. സിറിയയിലും ഇറാക്കിലും ഐഎസിനെതിരേ നടന്ന പോരാട്ടങ്ങളില്‍ മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ ആയിരത്തിലധികം വിപ്ലവഗാര്‍ഡ് സൈനികര്‍ കൊല്ലപ്പെടുകയുണ്ടായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.