സ്വന്തം ലേഖകന്‍: കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതില്‍ ഇന്ത്യയും ചൈനയും മുന്നില്‍; പ്രശംസയുമായി ഐക്യരാഷ്ട്ര സഭ. മറ്റുള്ള രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ പരാജയപ്പെടുമ്പോള്‍ ഇരു രാജ്യങ്ങളും നേതൃപരമായ പങ്കാണ് വഹിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
‘കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തില്‍ നമ്മള്‍ പരാജയപ്പെട്ടുകൂടാ. അതേസമയം, നമുക്കിപ്പോഴും ഈ പോരാട്ടം ജയിക്കാനായിട്ടില്ല. ആഫ്രിക്കന്‍ രാജ്യങ്ങളാണ് കാലാവസ്ഥാ വ്യതിയാനം മൂലമുള്ള കെടുതികളുടെ പ്രധാന ഇരകള്‍.
ഈജിപ്തില്‍ ജി 77 രാജ്യങ്ങളുടെ കൂട്ടായ്മയില്‍ പങ്കെടുത്ത് ഗുട്ടെറസ് പറഞ്ഞു. അതേസമയം, ജി 77 കൂട്ടായ്മയിലെ രണ്ട് വലിയ രാജ്യങ്ങളായ ഇന്ത്യയും ചൈനയും കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തില്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല