1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 15, 2018

സ്വന്തം ലേഖകന്‍: ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശ വിദ്യാര്‍ഥികള്‍ വര്‍ഷം തോറും ബ്രിട്ടീഷ് സര്‍ക്കാരിന് നേടിക്കൊടുന്നത് 20 ബില്യണ്‍ പൗണ്ടെന്ന് റിപ്പോര്‍ട്ട്. കുടിയേറ്റം നിയന്ത്രിക്കാനുള്ള കര്‍ശന നടപടികളുമായി മുന്നോട്ടു പോകുമ്പോഴും ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദേശ വിദ്യാര്‍ഥികള്‍ വര്‍ഷംതോറും ബ്രിട്ടീഷ് സര്‍ക്കാര്‍രിന് നേടിക്കൊടുന്നത് 20 ബില്യണ്‍ പൗണ്ടാണെന്ന് ഹയര്‍ എജ്യുക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് കരുത്തുപകരുന്ന ഈ സംഭാവന ഇല്ലാതായാല്‍ യൂണിവേഴ്‌സിറ്റികളുടെയും അവ സ്ഥിതിചെയ്യുന്ന പട്ടണങ്ങളുടെയും ബജറ്റ് താളം തെറ്റും. ട്യൂഷന്‍ ഫീസിനു പുറമേ ഇവര്‍ പഠനസ്ഥലത്തും താമസസ്ഥലത്തും ചെലവാക്കുന്ന തുകയും വലുതാണ്. ലണ്ടനില്‍ മാത്രം 4.6 ബില്യണ്‍ പൗണ്ടാണ് വിദേശ വിദ്യാര്‍ഥികളില്‍നിന്നു ലഭിക്കുന്നത്.
ഷെഫീല്‍ഡാണ് ഈ കണക്കില്‍ ഏറ്റവും മുന്നിലുള്ള നഗരം. വര്‍ഷംതോറും 2,30,000 വിദേശ വിദ്യാര്‍ഥികള്‍ ബ്രിട്ടനില്‍ പഠിക്കാന്‍ എത്തുന്നുണ്ടെന്നാണ് എമിഗ്രേഷന്‍ വകുപ്പിന്റെ കണക്ക്.

ചൈനീസ് വിദ്യാര്‍ഥികളാണ് കൂടുതല്‍. തൊട്ടുതാഴെ ഇന്ത്യന്‍ വിദ്യാര്‍ഥികളും. ഭൂരിഭാഗവും ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളാണ്. ഇയു രാജ്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളെക്കാള്‍ ഇരട്ടിയിലേറെ ലാഭമാണ് ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളില്‍നിന്നു യൂണിവേഴ്‌സിറ്റികള്‍ക്ക് ലഭിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.