1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 15, 2018

സ്വന്തം ലേഖകന്‍: ഉദ്യോഗസ്ഥന്റെ കൈപ്പിഴ; വ്യാജ മിസൈല്‍ ആക്രമണ മുന്നറിയിപ്പില്‍ ഭയന്ന് വിറച്ച് യുഎസ് സംസ്ഥാനമായ ഹവായിലെ ജനങ്ങള്‍. ഉദ്യോഗസ്ഥന് സംഭവിച്ച പിഴവ് മൂലം മിസൈല്‍ ആക്രമണ മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങുകയും ജനങ്ങള്‍ പരിഭ്രാന്തിയിലാവുകയും ചെയ്യുകയായിരുന്നു.

ഉത്തര കൊറിയയ്ക്ക് ഏറ്റവും അടുത്തുള്ള പസഫിക്കിലെ ദ്വീപ് സംസ്ഥാനമാണ് ഹവായി. അതിനാല്‍തന്നെ ഏതെങ്കിലും പ്രകോപനത്താല്‍ അമേരിക്കയെ ആകമിക്കാന്‍ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന് തോന്നിയാല്‍ ആദ്യആക്രമണത്തിനരയാവുക തങ്ങളാണെന്ന ഭയപ്പാടിലാണ് ഹവായിക്കാര്‍. ഇതിനിടെയാണ് ഇന്നലെ അബദ്ധത്തില്‍ മിസൈല്‍ ആക്രമണ മുന്നറിയിപ്പ് പ്രചരിച്ചതും ജനങ്ങളാകെ പരിഭ്രാന്തരായതും.

മിസൈല്‍ പതിക്കാന്‍പോകുന്നെന്ന സന്ദേശം പരന്നതോടെയാണ് ഹവായി യുദ്ധഭീതിയിലായത്. ജനങ്ങളുടെ മൊബൈല്‍ ഫോണിലേക്കായിരുന്നു സന്ദേശം പാഞ്ഞത്. സെല്‍ പതിക്കാന്‍പോകുന്നു. ഉടന്‍തന്നെ രക്ഷാസ്ഥാനങ്ങളിലേക്കു മാറണമെന്നും ഇത് സൈനിക പരിശീലനത്തിന്റെ ഭാഗമല്ലെന്നുമായിരുന്നു സന്ദേശം. പിന്നീട് ടെലിവിഷന്‍ ചാനലുകളും റേഡിയോയിലും ഈ സന്ദേശം പ്രക്ഷേപണം ചെയ്തു. ഇതോടെ ആളുകള്‍ പരിഭ്രാന്തരായി.

ഉദ്യോഗസ്ഥന്‍ തെറ്റായ ബട്ടണില്‍ അമര്‍ത്തിയതാണ് ജാഗ്രതാ പുറപ്പെടാനുള്ള കാരണം. സംഭവം കൈവിട്ടതോടെ കൈയബദ്ധം പറ്റിയതാണെന്നും ക്ഷമിക്കണമെന്നും അഭ്യര്‍ഥിച്ച് സംസ്ഥാന ഗവര്‍ണര്‍ തന്നെ രംഗത്തുവന്നതോടെയാണ് ഭീതിയൊഴിഞ്ഞത്. സംഭവത്തില്‍ മാപ്പു പറയുന്നതായും അദ്ദേഹം അറിയിച്ചു. ജാഗ്രതാ സംവിധാനം കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ ഷിഫ്റ്റ് മാറുമ്പോള്‍ സംവിധാനം കാര്യക്ഷമമാണോയെന്ന് പരിശോധിച്ച് ഉറപ്പിക്കും. ഇത്തരത്തില്‍ പരിശോധന നടക്കുമ്പോള്‍ ഒരു ഉദ്യോഗസ്ഥനു പറ്റിയ പിഴവാണ് തെറ്റായ സന്ദേശം ഉണ്ടാകാന്‍ കാരണമെന്ന് ഗവര്‍ണര്‍ ഡേവിഡ് ഐഗെ പറഞ്ഞു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.