സ്വന്തം ലേഖകന്‍: 25 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള വിദേശ വനിതകള്‍ക്ക് തനിച്ച് വിനോദ സഞ്ചാരത്തിന് അനുമതി നല്കി സൗദി. നിബന്ധനകള്‍ക്ക് വിധേയമായി വിദേശ വനിതകള്‍ക്ക് വിസ അനുവദിക്കുമെന്ന് ടൂറിസംദേശീയ പൈതൃക വകുപ്പ് അറിയിച്ചു. വിദേശ വനിതകള്‍ക്ക് അടുത്ത കുടുംബാംഗത്തോടൊപ്പം മാത്രമേ സൗദിയില്‍ പ്രവേശിക്കാന്‍ അനുമതി നല്കിയിരുന്നുള്ളൂ.
25 വയസ്സില്‍ താഴെ പ്രായമുള്ള വനിതകള്‍ക്ക് ഈ നിയമം ഇനിയും ബാധകമാണ്. 30 ദിവസം കാലാവധിയുള്ള സിംഗിള്‍ എന്‍ട്രി വിസയാണ് അനുവദിക്കുകയെന്ന് ടൂറിസം, ദേശീയ പൈതൃക വകുപ്പ് വക്താവ് ഉമര്‍ അല്‍ മുബാറഖ് പറഞ്ഞു. ഇതുസംബന്ധിച്ച് ഔദ്യോഗികപ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ടൂറിസ്റ്റ് വിസ സംബന്ധിച്ച നിയമവ്യവസ്ഥകള്‍ പൂര്‍ത്തിയായി.
വിസ അനുവദിക്കുന്നതിന് വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ദേശീയ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്നിവയുമായി ബന്ധിപ്പിക്കുന്ന സംവിധാനം ഐ.ടി. വകുപ്പ് തയ്യാറാക്കി വരുകയാണ്.കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്മാന് പ്രഖ്യാപിച്ച വിഷന്‍2030 ന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല