1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 26, 2018

സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന 16 തുര്‍ക്കി വനിതകള്‍ക്ക് ഇറാക്ക് കോടതി വധശിക്ഷ വിധിച്ചു. ഇറാക്കിലെ സെന്‍ട്രല്‍ ക്രിമിനല്‍ കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇവര്‍ ഐഎസില്‍ ചേര്‍ന്നതിനും ഭീകര പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതിനും തെളിവുകളുണ്ടെന്ന് കോടതി വ്യക്തമാക്കി.

സംഘടനയിലേക്ക് ആളുകളെ എത്തിക്കുന്നതിനു സഹായിച്ചെന്നും ആക്രമണങ്ങളില്‍ ഇവര്‍ പങ്കാളികളായെന്നും കോടതി കണ്ടെത്തി. വിദേശ വനിതകള്‍ ഉള്‍പ്പെടെ നിരവധിപ്പേരാണ് ഐഎസില്‍ ചേരാനെത്തുന്നതെന്നു വ്യക്തമാക്കിയ കോടതി നിരവധി പേരെ ഇറാക്ക് സേന പിടികൂടിയിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

2017 അവസാനത്തോടെ ഐഎസിന്റെ നിയന്ത്രണത്തിലിരുന്ന പ്രദേശങ്ങള്‍ ഇറാക്ക് സേന മോചിപ്പിച്ചിരുന്നു. ഇതിനിടയിലാണ് സംഘടനയില്‍ ചേര്‍ന്ന വനിതകളെ പിടികൂടിയത്. സംഘടനയില്‍ ചേര്‍ന്ന 10 സ്ത്രീകള്‍ക്ക് കഴിഞ്ഞ ദിവസം കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.