സ്വന്തം ലേഖകന്‍: മിഷേല്‍ ഒബാമയുടെ ആത്മകഥ ‘ബികമിംഗ്’ വരുന്നു; പ്രകാശനം നവംബറില്‍. യുഎസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭാര്യയെന്ന നിലയില്‍ ലോക പ്രശസ്തയായ മിഷേലിന് ലോകമെങ്ങും ആരാധകരുണ്ട്. പുസ്തകത്തെക്കുറിച്ച് ഒബാമയോ മിഷേലോ ഇതുവരെ ഒന്നും വിട്ടുപറയാത്തത് ആരാധകരുടെ ആകാംക്ഷ വര്‍ധിപ്പിച്ചിട്ടുമുണ്ട്.
നവംബര്‍ 13നു പുസ്തകത്തിന്റെ പ്രകാശനത്തോടനുബന്ധിച്ചു മിഷേല്‍ ആഗോള പര്യടനം നടത്തുമെന്നു പ്രസാധകരായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് അറിയിച്ചു. ആറു കോടി ഡോളറാണു മിഷേലിനു പ്രതിഫലം കൊടുക്കുന്നതെന്നാണു സൂചന. ഒരേ സമയം 24 ഭാഷകളിലാണു പുസ്തകം പുറത്തിറങ്ങുന്നത്.
പ്രഥമവനിതയായിരുന്നപ്പോള്‍ മിഷേല്‍ തന്റെ സ്വകാര്യജീവിതത്തെക്കുറിച്ച് കാര്യമായി ഒന്നും വെളിപ്പെടുത്തിയിട്ടില്ലാത്തതുകൊണ്ടു തന്നെ പുസ്തകത്തിനായി കാത്തിരിക്കുന്നവര്‍ ഏറെയാണെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല