സ്വന്തം ലേഖകന്‍: ചരിത്രം തിരുത്തി സൗദിയില്‍ ആദ്യത്തെ വനിതാ മന്ത്രി; സൗദി സൈന്യത്തിലും വന്‍ അഴിച്ചുപണി. തൊഴില്‍–സാമൂഹിക വികസന സഹമന്ത്രിയായി നിയമിക്കപ്പെട്ട ഡോ. തമാദര്‍ ബിന്‍ത് യൂസഫ് അല്‍ റമായാണ് ആദ്യ വനിതാ മന്ത്രിയെന്ന ബഹുമതി സ്വന്തം പേരിലാക്കിയത്. ഒപ്പം സൈന്യാധിപനെയും മറ്റ് ഉന്നത സൈനികോദ്യോഗസ്ഥരെയും മാറ്റി പ്രതിരോധരംഗത്തു വന്‍ അഴിച്ചുപണിയും സല്‍മാന്‍ രാജാവ് നടത്തി.
സര്‍ക്കാരിലും സൈന്യത്തിലും പുതുതലമുറയെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നടപടികളുടെ തുടര്‍ച്ചയായാണു മാറ്റങ്ങള്‍ വിലയിരുത്തപ്പെടുന്നത്. സൈന്യാധിപന്‍ ജന. അബ്ദുല്‍ റഹ്മാന്‍ ബിന്‍ സാലിഹ് അല്‍ ബുന്‍യാനെ മാറ്റി ഫ സ്റ്റ് ലഫ്റ്റനന്റ് ഫയ്യദ് ബിന്‍ ഹമദ് അല്‍ റുവായ്‌ലിയെയാണു നിയമിച്ചത്. സൗദി ടെലികോം ചീഫ് എക്‌സിക്യൂട്ടീവ് ഖാലിദ് ബിയാരിയെ പ്രതിരോധമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിച്ചു.
മൂന്നു പുതിയ ഡപ്യൂട്ടി ഗവര്‍ണര്‍മാരെയും നിയമിച്ചിട്ടുണ്ട്. കള്ളപ്പണ വിരുദ്ധ നടപടികളുടെ പേരില്‍ അറസ്റ്റിലായിരുന്ന കോടീശ്വര വ്യവസായി അല്‍ വലീദ് ബിന്‍ തലാലിന്റെ സഹോദരന്‍ തുര്‍ക്കി ബിന്‍ തലാല്‍ ആണ് അസിര്‍ പ്രവിശ്യയിലെ ഡപ്യൂട്ടി ഗവര്‍ണര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല