സ്വന്തം ലേഖകന്‍: സിറിയയില്‍ ജീവകാരുണ്യ പ്രവര്‍ത്തകരായി എത്തുന്നവര്‍ സിറിയന്‍ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായി പരാതി. ഐക്യരാഷ്ട്രസഭയുടെയും മറ്റു അന്താരാഷ്ട്ര സംഘടനകളുടെയും പേരില്‍ സിറിയയില്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്നവര്‍ അഭയാര്‍ഥി വനിതകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായി റിപ്പോര്‍ട്ട്. വോയ്‌സ് ഫ്രം ദി സിറിയ 2018 എന്ന പേരില്‍ ബിബിസി അവതരിപ്പിച്ച് റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ .
ഭക്ഷണവും മരുന്നുമുള്‍പ്പെടെയുള്ളവ നല്‍കുന്നതിന് പ്രത്യുപകരമായി അഭയാര്‍ഥിവനിതകളെ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ പ്രേരിപ്പിക്കുകയാണെന്നു ബിബിസി ചൂണ്ടിക്കാട്ടി. ലൈഗിംക ബന്ധത്തിനു സമ്മതിച്ചാലേ ഭക്ഷണവും മറ്റു സഹായങ്ങളും ലഭിക്കു എന്ന സ്ഥിതിയാണുള്ളതെന്നും ചൂഷണവും മാനഹാനിയും ഭയന്ന് ഭൂരിഭാഗം അഭയാര്‍ഥി വനിതകളും സഹായം പറ്റാന്‍ പോകാറില്ലെന്നും റിപ്പോര്‍ട്ടില്‍ പറ!യുന്നു.
അതേസമയം റിപ്പോര്‍ട്ടില്‍ പരമര്‍ശിക്കുന്ന തരത്തിലുള്ള സംഭവങ്ങളൊന്നുംതന്നെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ഒരു തരത്തിലുള്ള ചൂഷണങ്ങളും അനുവദിക്കില്ലെന്നും യുഎന്‍ പ്രതികരിച്ചു. 2010ല്‍ ഭൂകന്പക്കെടുതിക്കിരയായവരെ സഹായിക്കാന്‍ ഹെയ്തിയിലെത്തിയ ഓക്‌സ്ഫാം പ്രവര്‍ത്തകര്‍ ലൈംഗികചൂഷണം നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് സിറിയയിലെ അതിക്രമങ്ങള്‍ പുറത്തുവന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല