സ്വന്തം ലേഖകന്‍: തായ്‌ലന്‍ഡില്‍ വിനോദ സഞ്ചാരികള്‍ക്കായി ലൈംഗിക ട്രെയിനിംഗ് കോഴ്‌സ് നടത്തി; 10 റഷ്യക്കാര്‍ പിടിയില്‍. തായ്‌ലന്‍ഡിലെ പട്ടായ ബീച്ച് റിസോര്‍ട്ടില്‍ ലൈംഗിക പരിശീലന ക്ലാസ് സംഘടിപ്പിച്ച പത്ത് റഷ്യന്‍ വംശജരെ പോലീസ് അറസ്റ്റ് ചെയ്തു. 33 പേര്‍ ക്ലാസില്‍ പങ്കെടുത്തുവെങ്കിലും സംഘാടകരായ പത്ത് പേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്.
സര്‍ക്കാരിന്റെ അനുവാദമില്ലാതെ ക്ലാസ് സംഘടിപ്പിച്ചതിനും അനധികൃതമായി രാജ്യത്ത് തങ്ങിയതിനും ഞായറാഴ്ച അര്‍ധ രാത്രിയോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ക്ലാസില്‍ പങ്കെടുക്കുന്നവര്‍ക്ക് ടീഷര്‍ട്ടും സര്‍ട്ടിഫിക്കറ്റും നല്‍കിയിരുന്നതായും പോലീസ് സൂചിപ്പിച്ചു. പങ്കെടുത്തവരില്‍ 20 നും 35 നും ഇടയില്‍ പ്രായമുള്ള പുരുഷന്‍മാരും, സ്ത്രീകളും പെടും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.
ഇത്തരത്തിലുള്ള ടീഷര്‍ട്ടും സര്‍ട്ടിഫിക്കറ്റും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഓരോ ക്ലാസിനും 41574 രൂപ തങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ക്ലാസിന് പങ്കെടുത്തവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വേശ്യാവൃത്തി അനുവദനീയമായതിനാല്‍ പട്ടായയില്‍ റഷ്യന്‍ സന്ദര്‍ശകരാണ് കൂടുതലും എത്തിക്കൊണ്ടിരുന്നത്. ഇവിടത്തെ പ്രധാന ആകര്‍ഷണവും കുപ്രസിദ്ധി നേടിയ വേശ്യാവൃത്തി തന്നെയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല