സ്വന്തം ലേഖകന്‍: പ്രിയപ്പെട്ട കാഞ്ചീപുരം പട്ടുടുത്ത് ശ്രീദേവിയുടെ അന്ത്യയാത്ര; കരച്ചിലടക്കാനാകാതെ മകള്‍ ജാന്‍വി; പ്രിയനായികയെ യാത്രയയക്കാന്‍ ഒഴുകിയെത്തിയ ജനസാഗരം; ശ്രീദേവിയുടെ അന്ത്യയാത്രയുടെ ദൃശ്യങ്ങള്‍. ഇന്ത്യന്‍ സിനിമാ ലോകത്തെ ഒട്ടുമിക്ക താരങ്ങളും ശ്രീദേവിക്ക് ആദരാഞ്ജലി അര്‍പ്പിക്കാനെത്തി. ഇഷ്ടമുളള കാഞ്ചീപുരം സാരിയുടുപ്പിച്ച് ആഭരണങ്ങള്‍ അണിയിച്ചാണ് ശ്രീദേവിയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിന് വച്ചത്.
ഭര്‍ത്താവ് ബോണി കപൂറും മക്കളായ ജാന്‍വിയും ഖുഷിയും ശ്രീദേവിയുടെ മൃതദേഹത്തിന് സമീപത്ത് തന്നെ ഉണ്ടായിരുന്നു. മൃതദേഹം വിലാപയാത്രയായിട്ടാണ് പവന്‍ ഹന്‍സ് സമുച്ചയത്തിനു സമീപം വിലെ പാര്‍ലെ ശ്മശാനത്തില്‍ എത്തിച്ചത്. വെളളപ്പൂക്കള്‍ കൊണ്ട് അലങ്കരിച്ച വാഹനത്തിലായിരുന്നു ശ്രീദേവിയുടെ അന്ത്യയാത്ര.
അന്ത്യയാത്രയില്‍ ശ്രീദേവിക്ക് അടുത്തായി ഭര്‍ത്താവ് ബോണി കപൂറും മകള്‍ ജാന്‍വിയും ഉണ്ടായിരുന്നു. അമ്മയുടെ അന്ത്യയാത്ര കണ്ട് ജാന്‍വിക്ക് കണ്ണീരടക്കാനായില്ല. മകളെ ആശ്വസിപ്പിക്കാന്‍ ബോണി കപൂര്‍ നന്നേ പാടുപെടുന്നുണ്ടായിരുന്നു. മകളെ ഇടയ്ക്കിടെ കെട്ടിപ്പിടിച്ച് ബോണി കപൂര്‍ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതും കാണാമായിരുന്നു. ജാന്‍വിയുടെ അരങ്ങേറ്റ ചിത്രത്തിന്റെ റിലീസിന് തൊട്ടുമുമ്പാണ് ശ്രീദേവിയുടെ മടക്കം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല