സ്വന്തം ലേഖകന്‍: ദുബായില്‍ ചെക്കു തട്ടിപ്പുവീരന്‍ പിടിയില്‍; രണ്ടു വര്‍ഷത്തിനിടെ നടത്തിയത് 90 ലധികം ചെക്കു തട്ടിപ്പുകള്‍. വ്യാഴാഴ്ചകളില്‍ ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം ചെക്ക് നല്‍കിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. ആഴ്ച്ച അവസാനം ആയതിനാല്‍ ബാങ്കുകളില്‍ തിരക്കുള്ള സമയമാകും ഇത്. ഈ അവസരം മുതലെടുത്തായിരുന്നു തട്ടിപ്പുകള്‍. വിലകൂടിയ കാറുകള്‍ വാങ്ങിയതിനു ശേഷമാണ് പ്രധാനമായും ഇത്തരം തട്ടിപ്പുകള്‍ നടത്തിയിരുന്നതെന്ന് അല്‍ ബയാന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
200,000 ദിര്‍ഹത്തില്‍ അധികം വിലയുള്ള കാറുകളിലായിരുന്നു തട്ടിപ്പുകാരന്‍ എത്തിയിരുന്നത്. രണ്ട് സഹായികളും ഒരു ഏഷ്യന്‍ ഡ്രൈവറും ഇയാള്‍ക്കൊപ്പം ഉണ്ടാകും. വിലകൂടിയ വസ്ത്രം ധരിച്ച ഇയാളുടെ കൈവശം മൊബൈല്‍ ഫോണുകളും മറ്റും ഉണ്ടാകും. ഇതെല്ലാം കണ്ടാല്‍ തട്ടിപ്പുകാരന്‍ വലിയ ധനികനാണെന്ന തോന്നലാണ് ഉണ്ടാവുക. ആര്‍ടിഎ ജീവനക്കാരന് തോന്നിയ സംശയമാണ് തട്ടിപ്പുവീരനെ കുടുക്കിയത്. പല സ്ഥലങ്ങളില്‍ വച്ചും ഇയാള്‍ ചെക്ക് നല്‍കി ആളുകളെയും സ്ഥാപനങ്ങളെയും കബളിപ്പിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
വിലകൂടിയ കാറുകള്‍ വാങ്ങിയ ശേഷം ഇയാള്‍ വണ്ടിച്ചെക്ക് നല്‍കിയിരുന്നുന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഓഫീസില്‍ ദുരൂഹമായ സാഹചര്യത്തില്‍ തട്ടിപ്പുകാരനെ കണ്ടതിനെ തുടര്‍ന്ന് ആര്‍ടിഎ ജീവനക്കാരന്‍ ഇയാളുടെ ഇടപാടുകള്‍ ശ്രദ്ധിക്കുകയായിരുന്നു. കാറിന്റെ യഥാര്‍ഥ വിലയായ 5,000 ദിര്‍ഹത്തേക്കാള്‍ ഉയര്‍ന്ന പണം ചെക്കില്‍ എഴുതിയത് ശ്രദ്ധയില്‍പ്പെട്ടു. ചെക്ക് വേണ്ടെന്നും പണം നല്‍കിയാല്‍ മതിയെന്നും ആവശ്യപ്പെട്ടപ്പോള്‍ ബാങ്കുകള്‍ അടച്ചുവെന്നാണ് ഇയാള്‍ പറഞ്ഞത്.
തുടര്‍ന്ന് ആര്‍ടിഎ ഉദ്യോഗസ്ഥന്‍ പൊലീസിനെ വിവരം അറിയിച്ചു. വിവിധ സ്ഥലങ്ങളില്‍ നിന്നും കാറുകള്‍ വാങ്ങിയ ഇയാള്‍ക്കെതിരെ 90 വണ്ടിച്ചെക്ക് കേസുകളുണ്ട്. പൊലീസ് വരുന്നത് വരെ തട്ടിപ്പുകാരനെ ഉദ്യോഗസ്ഥര്‍ പിടിച്ചുവയ്ക്കുകയായിരുന്നു. ഇയാളുടെ പേരുവിവരങ്ങള്‍ ദുബായ് പേരുവിവരങ്ങള്‍ ദുബായ് പോലീസ് പുറത്തുവിട്ടിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല