സ്വന്തം ലേഖകന്‍: ഹാരി രാജകുമാരന്റേയും മേഗന്‍ മാര്‍ക്കിളിന്റേയും വിവാഹത്തില്‍ പങ്കെടുക്കാന്‍ തെരഞ്ഞെടുത്ത 2640 പൊതുജനങ്ങള്‍ക്കും ക്ഷണം. മേയ് 19നു ഹാരിയുടെ മുത്തശ്ശി എലിസബത്ത് രാജ്ഞി താമസിക്കുന്ന വിന്‍ഡ്‌സര്‍ കാസിലില്‍ നടക്കുന്ന വിവാഹ ചടങ്ങിലേക്കു ജനങ്ങളില്‍നിന്നു തിരഞ്ഞെടുക്കപ്പെടുന്ന 2640 പേര്‍ക്കാണു ക്ഷണമെന്ന് കൊട്ടാര വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
വധൂവരന്മാര്‍ കൊട്ടാരത്തിലേക്ക് എത്തുന്നതും വിവാഹശേഷം അവിടെനിന്നുള്ള ഘോഷയാത്രയും ഇവര്‍ക്കു നേരില്‍ കാണാനാകും. രാജകുടുംബം ഇടപെടുന്ന സന്നദ്ധ സംഘടനകളിലെ പ്രവര്‍ത്തകര്‍, കൊട്ടാരം സ്ഥിതി ചെയ്യുന്ന മേഖലയിലെ സ്‌കൂളുകളിലെ കുട്ടികള്‍, പ്രദേശവാസികള്‍ എന്നിവരില്‍നിന്നു തിരഞ്ഞെടുക്കപ്പെടുന്ന 1440 പേര്‍ക്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പലതരക്കാരായ 1200 പേര്‍ക്കുമാണു ക്ഷണം.
ഹാരിയുടെയും മേഗന്റെയും ആഗ്രഹപ്രകാരമാണു നാട്ടുകാരെയും ക്ഷണിക്കാന്‍ തീരുമാനിച്ചതെന്നു രാജകുടുംബം പറയുന്നു. ബ്രിട്ടനില്‍ നടക്കാനിരിക്കുന്ന ഈ വര്‍ഷത്തെ ഏറ്റവും വലിയ ചടങ്ങാണ് ഹാരി രാജകുമാരന്റേയും മേഗന്‍ മാര്‍ക്കിളിന്റേയും രാജകീയ വിവാഹം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല