സ്വന്തം ലേഖകന്‍: ലോക നേതാക്കള്‍ക്ക് ആജീവനാന്ത പ്രസിഡന്റ് മോഹം; ചൈനീസ് പ്രസിഡന്റിന്റെ മാതൃക തനിക്കും പരീക്ഷിച്ചാല്‍ കൊള്ളാമെന്ന് ട്രംപ്. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന് ആജീവനാന്ത പ്രസിഡന്റാകാന്‍ സാധിക്കുംവിധം നിയമം ഭേദഗതി ചെയ്യുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ പരാമര്‍ശം. ചൈനയില്‍ അഞ്ചുവര്‍ഷ കാലാവധിയില്‍ രണ്ടുവട്ടം മാത്രമേ പ്രസിഡന്റാകാനാവൂ എന്ന നിയമം ഭേദഗതി രണ്ടു ദിവസത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
‘അദ്ദേഹം ഇതോടെ ആജീവനാന്ത പ്രസിഡന്റാവുകയാണ്. അദ്ദേഹത്തിന് അതു ചെയ്യാന്‍ കഴിഞ്ഞതു വലിയ കാര്യമായി. ഒത്താല്‍ ഒരുനാള്‍ നമുക്കും ഒരുകൈ നോക്കണം,’ ട്രംപിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ട്രംപ് ഇതു തമാശയായി പറഞ്ഞതാണോ എന്ന് ഉറപ്പില്ല. എന്നാല്‍ ഇതു പറയുമ്പോള്‍ വളരെ ആഹ്ലാദവാനായിരുന്നു. അനുയായികള്‍ ആര്‍ത്തുവിളിക്കുകയും ചെയ്തു.
എന്നാല്‍ ചൈനയിലെ പരിഷ്‌കാരത്തെ പുകഴ്ത്തിയ ട്രംപിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയര്‍ന്നു. യുഎസ് നിയമപ്രകാരം നാലുവര്‍ഷ കാലാവധിയില്‍ രണ്ടുവട്ടം പ്രസിഡന്റാകാനേ കഴിയൂ. ഇതേപ്പറ്റി വൈറ്റ്ഹൗസ് ഇതിവരെ പ്രതികരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല