സ്വന്തം ലേഖകന്‍: ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നേരെ പാകിസ്താനില്‍ അക്രമം പതിവാകുന്നു; പരാതിയുമായി ഇന്ത്യ. ഇതുസംബന്ധിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പാക് സര്‍ക്കാരിന് പരാതി നല്കി. മൂന്നു മാസത്തിനിടെ നല്കുന്ന പന്ത്രണ്ടാമത്തെ പരാതിയാണിത്. കുടുംബസമേതം ഷോപ്പിംഗിന് പോയ നയതന്ത്ര ഉദ്യോഗസ്ഥനാണ് ഏറ്റവുമൊടുവില്‍ മോശം പെരുമാറ്റം നേരിടേണ്ടിവന്നത്.
മോട്ടോര്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ അദ്ദേഹത്തെ പിന്തുടരുകയും അസഭ്യം പറയുകയുമായിരുന്നു. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ സംഭവമാണിതെന്ന് ഇന്ത്യന്‍ വിദേശകാര്യ വൃത്തങ്ങള്‍ അറിയിച്ചു.
മാര്‍ച്ച് 15നും സമാനരീതിയിലുള്ള സംഭവം നടന്നിരുന്നു.
ന്യൂഡല്‍ഹിയില്‍ പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നേരെ അതിക്രമങ്ങളും മോശം പെരുമാറ്റവും ഉണ്ടാകുന്നതായി പാകിസ്താന്‍ ആരോപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ പാക് ഹൈക്കമ്മീഷണറെ പാകിസ്താന്‍ തിരികെവിളിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.എന്നാല്‍, ഹൈക്കമ്മീഷണറുടെ പാകിസ്താന്‍ യാത്ര സാധാരണം
മാത്രമെന്നായിരുന്നു ഇന്ത്യ അന്ന് പ്രതികരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല