സ്വന്തം ലേഖകന്‍: ക്രോയിഡോണില്‍ എനര്‍ജി പ്ലാന്റിലേക്ക് കാര്‍ ഇടിച്ചുകയറി, വാതക ചോര്‍ച്ച രൂക്ഷമായതിനെ തുടര്‍ന്ന് നൂറു കണക്കിന് ആളുകളെ ഒഴിപ്പിക്കുന്നു. ലണ്ടനിനടുത്ത് ക്രോയിഡോണില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം. ഇന്നലെ ക്രോയ്‌ഡോണിലേ വൈറ്റ്‌സ്റ്റോണ്‍ വേയിലുള്ള എനര്‍ജി പ്ലാന്റിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്ന് പോലീസ് പറഞ്ഞു.
പ്രതികൂല കാലാവസ്ഥയാണ് അപകടത്തിനു കാരണമെന്ന് കരുതുന്നു. പ്ലാന്റില്‍ വാതക ചോര്‍ച്ച ഉണ്ടായതായി അധികൃതര്‍ സ്ഥിരീകരിച്ചു. പ്ലാന്റിന് സമീപ പ്രദേശങ്ങളില്‍ താമസിക്കുന്ന നൂറു കണക്കിന് കുടുംബങ്ങളെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചു. സൈന്‍സ്ബറിക്ക് സമീപമുള്ള താത്കാലിക സ്ഥലത്തേക്കാണ് ആളുകളെ മാറ്റിയത്. താപനില പൂജ്യത്തിനു താഴെ എത്തിയതോടെ പരിസരവാസികള്‍ ശരിക്കും വലഞ്ഞു.
ക്രോയ്‌ഡോണ്‍ കൗണ്‍സില്‍ അധികൃതരും പോലീസും ഫയര്‍ ബ്രിഗേഡിയര്‍മാരും സംഭവസ്ഥലത്ത് ക്യാംപ് ചെയ്ത് സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്. സമീപ പ്രദേശങ്ങളിലെ മറ്റ് താമസക്കാരെ വീടുകളില്‍ തന്നെ കഴിയാന്‍ പോലീസ് അനുവദിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ആരെയും അറസ്റ്റ് ചെയ്യുകയോ കേസ് എടുക്കുകയോ ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല