സ്വന്തം ലേഖകന്‍: റോഹിംഗ്യ പ്രശ്നത്തില്‍ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെട്ട് മ്യാന്മര് നേതാവ് ഓങ് സാന്‍ സൂ ചി; ഓസ്ട്രേലിയയിലെ പൊതുപരിപാടി റദ്ദാക്കി. റോഹിംഗ്യ പ്രശ്നത്തില്‍ രാജ്യാന്തരതലത്തില്‍ വന്‍വിമര്‍ശനം നേരിടുന്ന മ്യാന്മര് നേതാവ് ഓങ് സാന്‍ സൂ ചി ഓസ്ട്രേലിയയില്‍ പങ്കെടുക്കാനിരുന്ന പൊതുപരിപാടിയില്നിന്നു പിന്മാറുകയായിരുന്നു.
സൂ ചിക്ക് അസുഖമായതിനാല്‍ പ്രസംഗവും ചോദ്യോത്തര പരിപാടിയും വേണ്ടെന്നുവച്ചതായാണു സംഘാടകര്‍ അറിയിച്ചത്. ഞായറാഴ്ച വരെ നടന്ന ആസിയാന്‍–ഓസ്ട്രേലിയ ഉച്ചകോടിയില്‍ സൂ ചി പങ്കെടുത്തിരുന്നു. തിങ്കളാഴ്ച കാന്‍ബറയില്‍ പ്രധാനമന്ത്രി മാല്‍കം ടേണ്ബുള്ളുമായും ചര്‍ച്ച നടത്തി.
സിഡ്നിയിലെ ലോയി ഇന്‍സ്റ്റിറ്റ്യൂട്ടിലാണു സൂ ചിയുടെ പ്രഭാഷണവും തുടര്‍ന്നു ചോദ്യോത്തര പരിപാടിയും നിശ്ചയിച്ചിരുന്നത്. സൂ ചി പങ്കെടുക്കുന്ന ഏക പൊതുചടങ്ങും ഇതായിരുന്നു. കഴിഞ്ഞ ദിവസത്തെ ആസിയാന്‍ ഉച്ചകോടിയിലും സൂ ചി വന്‍ വിമര്‍ശനം നേരിട്ടതിനെ തുടര്‍ന്നാണ് മനംമാറ്റമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല