സ്വന്തം ലേഖകന്‍: ബിക്കിനിയിട്ട എയര്‍ഹോസ്റ്റസുമാരുമായി പ്രശസ്ത ബിക്കിനി എയര്‍ലൈന്‍സ് വിയറ്റ്‌ജെറ്റ് ഇന്ത്യയിലേക്ക്. വിയറ്റ്‌നാമിലെ ഹോചിമിന്‍ സിറ്റിയില്‍ നിന്നും ഡല്‍ഹിയിലേക്കാണ് സര്‍വീസ് തുടങ്ങുന്നത്. ആഴ്ചയില്‍ നാലു ദിവസമാണ് ഡല്‍ഹി ഹോചിമിന്‍ വിമാന സര്‍വ്വീസ് ഉണ്ടാവുക.
വിയറ്റ്‌നാമിലെ ഏറ്റവും വലിയ കോടീശ്വരിയായ ങൂയെന്‍ തീ ഫോങ് താവോയുടെ ഉടമസ്ഥതയിലുള്ളതാണ് വിയെറ്റ് ജെറ്റ് എയര്‍ലൈന്‍. ബിക്കിനി ധരിക്കണമോ അതോ പരമ്പാരാഗതത വസ്ത്രം ധരിക്കണമോ എന്ന് തീരുമാനിക്കുള്ള അവകാശം വിമാനത്തിലെ എയര്‍ഹോസ്റ്റസുമാര്‍ക്കുണ്ടെങ്കിലും പൊതുവെ എല്ലാവരും ബിക്കിനിയാണ് തിരഞ്ഞെടുക്കാറ്.
ഇത്തരത്തിലുള്ള മാര്‍ക്കറ്റിങ്ങ് തന്ത്രങ്ങള്‍ ഉപയോഗിച്ച് 2011 ല്‍ ആരംഭം കുറിച്ച എയര്‍ലൈന്‍സിന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ വലിയ വളര്‍ച്ചയാണ് ഉണ്ടായത്. വിമാന സര്‍വീസിന്റെ പ്രചാരണത്തിനായി ബിക്കിനിയിട്ട എയര്‍ഹോസ്റ്റസുമാരുടെ ഫോട്ടോ ഉപയോഗിച്ചത് വലിയ വിവാദമായിരുന്നു. ബിക്കിനിയിട്ട ഫ്‌ളൈറ്റ് അറ്റന്‍ഡര്‍മാരേയും പൈലറ്റുമാരേയും ഗ്രൗണ്ട് സ്റ്റാഫുകളെയും മോഡലുകളാക്കിയാണ് യാത്രക്കാര്‍ക്കായ് വിയറ്റ്‌ജെറ്റ് വാര്‍ഷിക കലണ്ടര്‍ ഇറക്കുന്നത്.
എയര്‍ലൈന്‍സിന്റെ ഉദ്ഘാടന പറക്കലില്‍ തന്നെ ബിക്കിനിയിട്ട എയര്‍ഹോസ്റ്റസുമാരായിരുന്നു സേവനത്തിനുണ്ടായിരുന്നത്. യാത്രയ്ക്കിടെ വിമാനത്തിനുള്ളില്‍ വെച്ച് 2012ല്‍ എയര്‍ഹോസ്റ്റുമാരുടെ ഫാഷന്‍ ഷോ അവതരിപ്പിച്ചതും വാര്‍ത്തയായി. ഫ്‌ളൈറ്റ് അറ്റന്‍ഡര്‍മാര്‍ ബിക്കിനിയിട്ടാണ് അന്ന് വിമാനത്തിനുള്ളില്‍ ഫാഷന്‍ ഷോ നടത്തിയത്. വിയറ്റ്‌നാം ഏവിയേഷന്‍ അതോററ്റിയില്‍ നിന്ന് അനുവാദം വാങ്ങാതെ ഷോ നടത്തിയതിന് എയര്‍ലൈന്‍സില്‍ നിന്നും 62000 രൂപ പിഴ ഈടാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല