സ്വന്തം ലേഖകന്‍: യുഎസ് സേനയില്‍ ചേരാന്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് വിലക്കിട്ട് ട്രംപിന്റെ പുതിയ ഉത്തരവ്. നല്ലവില്‍ സര്‍വീസിലുള്ളവര്‍ക്കു തുടരാമെങ്കിലും പുതിയതായി ട്രാന്‍സ്‌ജെന്‍ഡറുകളെ എടുക്കില്ല. പരിഗണിക്കുന്നെങ്കില്‍ അതു പ്രത്യേക സാഹചര്യത്തില്‍ മാത്രമായിരിക്കുമെന്നും പ്രസിഡന്റിന്റെ ഉത്തരവിലുണ്ട്.
സൈന്യത്തില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കു വിലക്കേര്‍പ്പെടുത്തിയുള്ള വിവാദ ഉത്തരവില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ട്രംപ് ഒപ്പുവച്ചിരുന്നു. എല്‍ജിബിടി സംഘടനകള്‍ പരാതി നല്‍കിയതോടെ കോടതി അതു തടഞ്ഞു. ഇതോടെയാണു പഴയതു റദ്ദാക്കി ട്രംപ് പുതിയ ഉത്തരവിറക്കിയത്.
പുതിയ ട്രാന്‍സ്‌ജെന്‍ഡര്‍ നിയമത്തെ വിമര്‍ശിച്ചു ഡമോക്രാറ്റ് നേതാവ് നാന്‍സി പെലോസിയും ട്രാന്‍സ്‌ജെന്‍ഡര്‍ സംഘടനകളും രംഗത്തെത്തി. സൈന്യത്തില്‍ സേവനമനുഷ്ഠിക്കാന്‍ ആഗ്രഹിക്കുന്ന, കരുത്തും ധൈര്യവുമുള്ള എല്ലാവര്‍ക്കും ലിംഗഭേദമില്ലാതെ പ്രവേശനം അനുവദിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല