1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 25, 2018

സ്വന്തം ലേഖകന്‍: കോറ വരുന്നൂ! രണ്ടു പേരുമായി വിജയകരമായി പറന്ന് ചരിത്രം സൃഷ്ടിച്ച് പൈലറ്റില്ലാ ചെറുവിമാനമായ കോറ. ഗൂഗിള്‍ സ്ഥാപകനായ ലാറി പേജിന്റെ കിറ്റി ഹോക്ക് എന്ന വിമാന കമ്പനിയാണ് കോറ നിര്‍മ്മിച്ചത്. രണ്ട് യാത്രക്കാരുമായി ന്യൂസിലന്റില്‍ പരീക്ഷണപ്പറക്കല്‍ നടത്തി വിജയിച്ചതോടെ ഒരു പുതുചരിത്രമാണ് പിറക്കുന്നത്.

കിറ്റി ഹോക്ക് നിര്‍മിച്ച കോറ എന്ന ചെറുവിമാനം ഒരു പൂര്‍ണ ഇലക്ട്രോണിക് വിമാനമാണ്. പറന്നുയരാനും താഴാനും ഒരു റണ്‍വേ ആവശ്യമില്ല കോറയ്ക്ക്. ഏറ്റവും മികച്ച സുരക്ഷാ സംവിധാനങ്ങളാണ് കോറയ്ക്കുള്ളത്. ഓട്ടോ പൈലറ്റ് സംവിധാനം തകരാറിലായാലും സുരക്ഷിതമായി താഴെയെത്താനാകുന്ന സംവിധാനം കോറയ്ക്കുണ്ട്. ഇനി എല്ലാവിധ നിയന്ത്രണ സംവിധാനങ്ങളും പ്രവര്‍ത്തിക്കാതെയായാല്‍ പാരച്ചൂട്ട് വിടര്‍ന്ന് ഈ ചെറുവിമാനത്തിന് സുരക്ഷയൊരുക്കും. നിര്‍മാതാക്കള്‍ ഏറ്റവും ശ്രദ്ധ ചെലുത്തിയിരിക്കുന്നതും സുരക്ഷയിലാണ്.

വലിയ പ്രൊപ്പല്ലറുകള്‍ക്ക് പകരം ചെറുഫാനുകലാണ് കോറയെ ഉയര്‍ത്തുന്നത്. എന്നാല്‍ മുന്നോട്ട് കുതിക്കാന്‍ കോറയെ സഹായിക്കുന്നത് ഒരു പ്രൊപ്പല്ലറാണ. 178 കിലോമീറ്റര്‍ വേഗതയില്‍ ഈ ചെറുവിമാനം പറക്കും. 100 കിലോമീറ്റര്‍ ഒറ്റയടിക്ക് പറക്കാനുള്ള കഴിവ് നിലവിലുണ്ട്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.