സ്വന്തം ലേഖകന്‍: ഇന്ത്യന്‍ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന് റഷ്യയില്‍, പ്രതിരോധ രംഗത്ത് ഇന്തോ, റഷ്യന്‍ സഹകരണം ശക്തമാക്കും. മൂന്ന് ദിവസത്തെ ഒദ്യോഗിക സന്ദര്‍ശനത്തിനായാണ് നിര്‍മല സീതാരാമന് റഷ്യയിലെത്തിയത്.
പ്രതിരോധ മന്ത്രിയായി സ്ഥാനമേറ്റെടുത്ത ശേഷമുള്ള മന്ത്രിയുടെ ആദ്യ റഷ്യന്‍ സന്ദര്‍ശനമാണിത്. ഇന്നലെ റഷ്യയിലെത്തിയ പ്രതിരോധമന്ത്രി റഷ്യന്‍ വാണിജ്യവ്യവസായ മന്ത്രി ഡെനിസ് മന്ട്രോവുമായും, ആര്‍മി ജനറല്‍ സെര്‍ജി ഷൊയിഗുവുമായും കൂടിക്കാഴ്ച നടത്തി.
പ്രതിരോധമേഖലയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ കൂടിക്കാഴ്ചയില്‍ ധാരണയായിട്ടുണ്ട്. ഒപ്പം മേഖലയില്‍ വര്‍ധിച്ചുവരുന്ന ചൈനയുടെ സ്വാധീനം, സിറിയന്‍ ആഭ്യന്തര യുദ്ധം എന്നിവയും ചര്‍ച്ചയില്‍ വിഷയമാകുമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല