സ്വന്തം ലേഖകന്‍: ടെലഗ്രാം ആപ്പ് ഭീകരര്‍ വ്യാപകമായി ഉപയോഗിക്കുന്നു; ആപ്പ് നിരോധിക്കണം എന്നാവശ്യപ്പെട്ട് റഷ്യയില്‍ ഹര്‍ജി. പ്രമുഖ മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാം രാജ്യത്തു നിരോധിക്കണമെന്നാവശ്യപ്പെട്ടു റഷ്യന്‍ ടെലികോം നിയന്ത്രണ ഏജന്‍സിയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഭീകരര്‍ ടെലഗ്രാം ആപ്പ് വ്യാപകമായി ഉപയോഗിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന്, ഇതിലൂടെ കൈമാറുന്ന സന്ദേശങ്ങളും മറ്റു വിവരങ്ങളും പരിശോധനയ്ക്കു ലഭ്യമാക്കണമെന്നു റഷ്യന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, സുരക്ഷയ്‌ക്കെന്ന പേരില്‍ ഉപയോക്താക്കളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്നു ടെലഗ്രാം നിലപാടെടുത്തതോടെയാണു വിലക്കാനുള്ള നീക്കം. 2013ല്‍ ആരംഭിച്ച ടെലഗ്രാം ആപ്ലിക്കേഷന്‍, 20 കോടിയിലേറെ ആളുകള്‍ ഉപയോഗിക്കുന്നതായാണു കണക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല