സ്വന്തം ലേഖകന്‍: അവസാനം നിമിഷംവരെ കുഞ്ഞ് ആല്‍ഫിയ്ക്ക് ശ്വാസം പകര്‍ന്ന് മാതാപിതാക്കള്‍; ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ആയിരങ്ങള്‍. അവസാന നിമിഷങ്ങളിലും ആല്‍ഫിയുടെ പിതാവ് ടോം ഇവാന്‍സിന്റെ ഉള്ളില്‍ പ്രതീക്ഷയുണ്ടായിരുന്നു. അപൂര്‍വരോഗം ബാധിച്ച മകന്റെ അവസാന നിമിഷങ്ങള്‍ ഓര്‍ത്ത് തളര്‍ന്നിരിക്കുകയാണ് ആല്‍ഫിയുടെ മാതാപിതാക്കള്‍.
കോടതി ഉത്തരവിനെ തുടര്‍ന്ന് വെന്റിലേറ്റര്‍ നീക്കിയതിനുശേഷം ആ ദിവസം രാത്രിയില്‍ ടോമും ഭാര്യ കേറ്റിയും മകനെ ചേര്‍ത്തുപിടിച്ച് കിടന്നുറങ്ങി. ‘അതിരാവിലെതന്നെ ഏറെ ബുദ്ധിമുട്ടിയാണെങ്കിലും ആല്‍ഫി സ്വയം ശ്വാസം എടുക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എല്ലാം ഇതോടെ ശരിയായേക്കുമെന്ന് കരുതി. പക്ഷേ, ഉച്ചയോടെ ആശുപത്രിയില്‍നിന്ന് ഞങ്ങള്‍ക്ക് വിളി വന്നു,’ രണ്ടു വയസ്സുകാരന്‍ ആല്‍ഫിയുടെ ബന്ധു പറയുന്നു.
കുഞ്ഞു ആല്‍ഫി കണ്ണടച്ച വാര്‍ത്തയറിഞ്ഞ് ലിവര്‍പൂളിലെ ആള്‍ഡര്‍ ഹേ ചില്‍ഡ്രന്‍സ് ആശുപത്രിക്കു ആയിരങ്ങളാണ് തടിച്ചുകൂടിയത്. ആല്‍ഫിയുടെ പേരു മന്ത്രിച്ച് പ്രാര്‍ഥനകളോടെ നൂറുകണക്കിന് ബലൂണുകള്‍ അവര്‍ ആകാശത്തേക്ക് പറത്തി. തലച്ചോറിലെ നാഡിഞരമ്പുകള്‍ ക്ഷയിക്കുന്ന അപൂര്‍വ രോഗമായിരുന്നു ആല്‍ഫിക്ക്. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ജീവന്‍ രക്ഷാസഹായം തുടരാനുള്ള മാതാപിതാക്കളുടെ നിയമയുദ്ധം കോടതിയില്‍ പരാജയപ്പെടുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല