സ്വന്തം ലേഖകന്‍: നവാസ് ഷരീഫ് ഇന്ത്യയിലേക്ക് കള്ളപ്പണം കടത്തിയിട്ടില്ലെന്ന് ലോകബാങ്ക്. പാക്കിസ്ഥാന്‍ മുന്‍പ്രധാനമന്ത്രി നവാസ് ഷരീഫ് ഇന്ത്യയിലേക്കു കള്ളപ്പണം കടത്തിയെന്ന പ്രചാരണം തെറ്റാണെന്നു ലോകബാങ്ക് വ്യക്തമാക്കുന്നു.
ലോകബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി പാക്ക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. 4.9 ബില്യണ്‍ ഡോളര്‍ (ഏകദേശം 32,000 കോടി രൂപ) നവാസ് ഷെരീഫ് ഇന്ത്യയിലേക്കു കടത്തിയെന്നായിരുന്നു പ്രചാരണം.
ഇതിനു പിന്നാലെ പാക്കിസ്ഥാനിലെ ഉന്നത അഴിമതി വിരുദ്ധ സമിതി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. എന്നാല്‍ കള്ളപ്പണം കടത്തു സംബന്ധിച്ചോ ഏതെങ്കിലും വ്യക്തികളുമായി ബന്ധപ്പെട്ടോ പരാമര്‍ശങ്ങളൊന്നുംതന്നെ റിപ്പോര്‍ട്ടിലില്ലെന്നു ലോകബാങ്ക് പ്രസ്താവനയില്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല