1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 14, 2018

സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ അതിസമ്പന്നരുടെ പട്ടിക പുറത്ത്; ഇന്ത്യന്‍ വംശജരായ ഹിന്ദുജ സഹോദരന്‍മാര്‍ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. പുതിയ പട്ടികയില്‍ ശ്രീചന്ദ് – ഗോപീചന്ദ് ഹിന്ദുജ സഹോദരന്‍മാരെ പിന്തള്ളി ബ്രിട്ടിഷുകാരനായ രാസവസ്തു വ്യവസായി ജിം റാറ്റ്ക്ലിഫിനാണ് ഒന്നാം സ്ഥാനം. കഴിഞ്ഞ വര്‍ഷം പതിനേഴാം സ്ഥാനത്തായിരുന്നു ഇനിയോസ് കമ്പനി ഉടമ റാറ്റ്ക്ലിഫ്.

2105 കോടി പൗണ്ടാണ് റാറ്റ്ക്ലിഫിന്റെ സമ്പാദ്യം. ഹിന്ദുജ സഹോദരന്‍മാരുടേത് 2064 കോടി പൗണ്ടും വ്യവസായിയും മാധ്യമ ഉടമയുമായ സര്‍ ലെന്‍ ബ്ലാവറ്റ്‌നിക് 1526 കോടി പൗണ്ടുമായി മൂന്നാം സ്ഥാനത്ത്. ഇന്ത്യയില്‍ ജനിച്ച ഡേവിഡ്– സൈമണ്‍ റൂബന്‍ സഹോദരന്‍മാര്‍ക്ക് 1509 കോടി പൗണ്ട് ആസ്തിയുണ്ട് –നാലാം സ്ഥാനം.

ആയിരം അതിസമ്പന്നരുടെ പട്ടികയില്‍ ഇന്ത്യന്‍ വംശജരായ 48 പേരുണ്ട്. ഉരുക്കു വ്യവസായി ലക്ഷ്മി മിത്തല്‍ 1466 കോടി പൗണ്ടുമായി അഞ്ചാം സ്ഥാനം പിടിച്ചപ്പോള്‍ ഇന്‍ഡോരമ ഗ്രൂപ്പിന്റെ സര്‍ പ്രകാശ് ലോഹിയ 515 കോടി പൗണ്ടുമായി 25 മതായി.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.