സ്വന്തം ലേഖകന്‍: അഴിമതിക്കേസില്‍ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയക്ക് ജാമ്യം; മോചനം ഇനിയും അകലെ. അഞ്ചു വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയക്ക് സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്.
പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്ത് 72കാരിക്ക് ജാമ്യം നല്‍കണമെന്ന ഹൈകോടതി ഉത്തരവ് സുപ്രീം കോടതി ശരിവെക്കുകയായിരുന്നു. ഹൈക്കോകോടതി ഉത്തരവിനെതിരെ അഴിമതിവിരുദ്ധ സമിതി നല്കിയ അപ്പീല്‍ തള്ളിയായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്.
സിയ ഓര്‍ഫനേജ് ട്രസ്റ്റിന്റെ പേരില്‍ ശേഖരിച്ച 2.1 കോടി ടാക്ക വ്യക്തിപരമായി കൈവശപ്പെടുത്തിയെന്ന കേസിലാണ് വിചാരണക്കോടതി ഈ വര്‍ഷം ഫെബ്രുവരിയില്‍ ഖാലിദക്ക് അഞ്ചു വര്‍ഷം തടവ് വിധിച്ചത്. ഇതോടെ ഖാലിദയുടെ രാഷ്ട്രീയ ഭാവി ഏതാണ്ട് അവസാനിച്ചതായാണ് നിരീക്ഷകര്‍ വിധിയെഴുതിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല