സ്വന്തം ലേഖകന്‍: ഇന്ത്യാ, ചൈന ബന്ധത്തില്‍ പുതിയ സംഘര്‍ഷ സാധ്യത തുറന്ന് അരുണാചല്‍ അതിര്‍ത്തിയില്‍ ചൈനയുടെ സ്വര്‍ണ ഖനനം. ഈ മേഖലയില്‍ കണ്ടെത്തിയ സ്വര്‍ണവും വെള്ളിയുമുള്‍പ്പെടെ വിലപിടിപ്പുള്ള ലോഹങ്ങളുടെ നിക്ഷേപം ലക്ഷ്യമാക്കി വന്‍തോതിലുള്ള ഖനനത്തിനു ചൈന തയാറെടുക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
6000 കോടി യുഎസ് ഡോളര്‍ വിലമതിക്കുന്ന നിക്ഷേപമാണ് ഇന്ത്യന്‍ അതിര്‍ത്തിയോടു ചേര്‍ന്ന് ചൈനയുടെ നിയന്ത്രണത്തിലുള്ള ലുന്‍സെ പ്രവിശ്യയില്‍ കണ്ടെത്തിയിരിക്കുന്നതെന്നു ഹോങ്കോംഗില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. അരുണാചല്‍പ്രദേശ് തെക്കന്‍ തിബറ്റിന്റെ ഭാഗമാണെന്നാണ് ചൈനയുടെ അവകാശവാദം.
തെക്കന്‍ തിബറ്റ് തിരിച്ചുപിടിക്കാനുള്ള ചൈനയുടെ നീക്കങ്ങളുടെ ഭാഗമായാണു പദ്ധതിയെന്നും നടത്തിപ്പുകാര്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗും തമ്മില്‍ കഴിഞ്ഞമാസം നടന്ന അനൗപചാരിക ഉച്ചകോടിക്കു തൊട്ടുപിന്നാലെ ജിയോളജിസ്റ്റുകളും സുരക്ഷാവിദഗ്ധരും ലുന്‍സെയിലെത്തിയിരുന്നു. ഡോക ലാം ആവര്‍ത്തിക്കരുതെന്നു പ്രതിജ്ഞയോടെ മോദിയും ഷി ചിന്‍പിംഗും പിരിഞ്ഞതിനു പിന്നാലെയായിരുന്നു ഇത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല