സ്വന്തം ലേഖകന്‍: പാക്കിസ്ഥാനില്‍ ജൂലൈ 25 ന് പൊതുതിരഞ്ഞെടുപ്പ്; നവാസ് ഷെരീഫും ഇമ്രാന്‍ ഖാനും നേര്‍ക്കുനേര്‍. ദേശീയ അസംബ്ലിയിലേക്കും നാലു പ്രവിശ്യാ അസംബ്ലികളിലേക്കും ഒരുമിച്ചാണ് വോട്ടെടുപ്പ്. പാക്കിസ്ഥാന്‍ മുസ്!ലിം ലീഗ് നവാസ് ഷരീഫ് വിഭാഗവും മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്റെ പാക്കിസ്ഥാന്‍ തെഹ്!രീകെ ഇന്‍സാഫ് പാര്‍ട്ടിയും തമ്മിലാണു പ്രധാന മല്‍സരമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മേയ് 31നാണ് നിലവിലുള്ള സര്‍ക്കാരിന്റെ കാലാവധി തീരുന്നത്. ജൂണ്‍ ഒന്നിന് ഇടക്കാല സര്‍ക്കാര്‍ ഭരണമേറ്റെടുക്കും. ഇടക്കാല പ്രധാനമന്ത്രി ആരായിരിക്കണം എന്നതു സംബന്ധിച്ചു ഭരണകക്ഷിയും പ്രതിപക്ഷവും തമ്മില്‍ തര്‍ക്കം തുടരുകയാണ്. പ്രധാനമന്ത്രി ഷഹീദ് കഖാന്‍ അബ്ബാസിയും പ്രതിപക്ഷ നേതാവ് ഖുര്‍ഷീദ് ഷായും പലതവണ കൂടിക്കാഴ്ച നടത്തിയെങ്കിലും ഇക്കാര്യത്തില്‍ തീരുമാനത്തിലെത്താനായിട്ടില്ല.
10.59 കോടി വോട്ടര്‍മാരാണു പാക്കിസ്ഥാനിലുള്ളത്. ഇതിനിടെ, പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി സഹ അധ്യക്ഷനും മുന്‍ പ്രസിഡന്റുമായ ആസിഫ് അലി സര്‍ദാരി മല്‍സരിക്കുമെന്നു പ്രഖ്യാപിച്ചു. 24 വര്‍ഷത്തിനുശേഷമാണു സര്‍ദാരി തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്കു തിരികെയെത്തുന്നത്. 2008–13 കാലത്തു പ്രസിഡന്റായിരുന്ന സര്‍ദാരി 1987ല്‍ ബേനസീര്‍ ഭൂട്ടോയെ വിവാഹം ചെയ്തതോടെയാണു പാക് രാഷ്ട്രീയത്തില്‍ ശ്രദ്ധേയനായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല