സ്വന്തം ലേഖകന്‍: നിപാ വൈറസ് പേടി, കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതി വിലക്കി ഗള്‍ഫ് രാജ്യങ്ങള്‍. സൗദി അറേബ്യ കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. സൗദി പരിസ്ഥിതി മന്ത്രാലയമാണ് കേരളത്തില്‍ നിന്നുള്ള പഴവര്‍ഗങ്ങളും പച്ചക്കറികളും താല്‍ക്കാലികമായി വിലക്കിയതായി അറിയിച്ചത്.
നേരത്തെ യുഎഇയും ബഹ്റൈനും കുവൈറ്റും സംസ്ഥാനത്ത് നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതി നിരോധിച്ചിരുന്നു. നിപാ വൈറസ് ബാധിച്ച് 17 പേര് മരിച്ച സാഹചര്യത്തിലാണ് വിദേശ രാജ്യങ്ങള്‍ കേരളത്തില്‍ നിന്നുള്ള പഴങ്ങളും പച്ചക്കറികളും ഇറക്കുമതി ചെയ്യുന്നത് വിലക്കുന്നത്.
നിലവിലുള്ള വിലക്ക് താത്കാലികമാണെന്ന് ഉത്തരവുകളില്‍ വ്യക്തമാക്കുന്നു. വൈറസ് ബാധ തടയുന്നതിനുള്ള മുന്‍കരുതലെന്ന നിലയിലാണ് വിലക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ നിപാ വൈറസ് നിയന്ത്രണവിധേയമാകുകയും ഭീതിയൊഴിയുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിലക്ക് ഉടന്‍ പിന്‍വലിക്കുമെന്ന പ്രതീക്ഷയിലാണ് കയറ്റുമതി രംഗം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല