1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 8, 2018

സ്വന്തം ലേഖകന്‍: മൂന്നാം ലോകയുദ്ധം സംസ്‌കാരത്തിന്റെ അന്ത്യംകുറിക്കുമെന്നു ഫോണ്‍ ഇന്‍ പരിപാടിയില്‍ പുടിന്‍. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുന്ന വാര്‍ഷിക ‘ഫോണ്‍ ഇന്‍’ പരിപാടിയില്‍ പങ്കെടുക്കവെയാണ് മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ച് പരാമര്‍ശം നടത്തിയത്.

റഷ്യയ്‌ക്കെതിരായ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ നിലപാടുകള്‍ പ്രതിലോമകരമാണ്. അവര്‍ റഷ്യയുടെ സാമ്പത്തികവളര്‍ച്ചയെയാണു ഭയക്കുന്നതെന്നു പുടിന്‍ പറഞ്ഞു. ഉയരുന്ന പ്രകൃതിവാതക വില, ലോകകപ്പ് ഫുട്‌ബോള്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ അദ്ദേഹം പ്രതികരിച്ചു.

മോണിറ്ററുകള്‍ വഴിയുള്ള വിഡിയോ ചോദ്യങ്ങള്‍ക്കാണ് അദ്ദേഹം മറുപടി പറഞ്ഞത്. പ്രാദേശിക ഗവര്‍ണര്‍മാര്‍ക്കും മന്ത്രിമാര്‍ക്കുമായി നേരിട്ടുള്ള വിഡിയോ ലിങ്കുകളും നല്‍കി. പരിപാടി തുടങ്ങി അവസാനിക്കുന്നതു വരെ സീറ്റിലുണ്ടാകണമെന്ന് ഇവര്‍ക്കു കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. മുന്‍കൂട്ടി തയാറാക്കിയ നാടകമായിരുന്നു ചോദ്യോത്തര പരിപാടിയെന്നും വിമര്‍ശനമുയരുന്നുണ്ട്. എന്നാല്‍ റഷ്യയിലെ സാധാരണക്കാരുടെ പ്രശ്‌നമാണു പരിപാടിയില്‍ ചര്‍ച്ചചെയ്യുന്നതെന്നാണ് ഔദ്യോഗിക പ്രതികരണം.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.