സ്വന്തം ലേഖകന്‍: ഷി ജിന്‍പിങ്ങുമായി നിര്‍ണായക കൂടിക്കാഴ്ചയ്ക്കായി പുടിന് ചൈനയില്‍. അമേരിക്കയുടെ ഭാഗത്തുനിന്നുള്ള നയതന്ത്ര, സാമ്പത്തിക വെല്ലുവിളികള്‍ക്കിടെ നിര്‍ണായകമായേക്കാവുന്ന നീക്കത്തില്‍ റഷ്യന്‍, ചൈനീസ് ഭരണാധികാരികള്‍ ചര്‍ച്ച നടത്തി. നാലാമതും റഷ്യന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായാണ് പുടിന് ചൈനയിലെത്തിയത്.
പുടിന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി നടത്തിയ ചര്‍ച്ചക്ക് പ്രാധാന്യമേറെയാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ബെയ്ജിങ്ങിലെ ഗ്രേറ്റ് ഹാള്‍ ഓഫ് പീപ്പിളിലെത്തിയ പുടിന് ഷിക്കൊപ്പം ചേര്‍ന്ന് സൈനിക ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. ആഗോളതാല്പ്പര്യം മുന്‍നിര്‍ത്തി കൂടുതല്‍ മേഖലകളില്‍ ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നത് സംബന്ധിച്ച് ഇരുനേതാക്കളും തീരുമാനമെടുക്കുമെന്ന് ഇരുപക്ഷവും സൂചന നല്കി.
ഇരു നേതാക്കളും ഏറെനേരം അടച്ചിട്ട മുറിയില്‍ സംസാരിക്കുകയും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സഹകരണ കരാറില്‍ ഒപ്പുവെക്കുകയും ചെയ്തു. റഷ്യയും ചൈനയും സാമ്പത്തികമേഖലയില്‍ തങ്ങളുടെ ശത്രുക്കളാണെന്നും അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്കും നിലപാടുകള്‍ക്കും എതിരായാണ് ഇരുവരും പ്രവര്‍ത്തിക്കുന്നതെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടുത്തിടെ പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല