സ്വന്തം ലേഖകന്‍: യുകെയില്‍ എന്‍എച്ച്എസ് ജീവനക്കാരുടെ ശമ്പള വര്‍ദ്ധനവ് യാഥാര്‍ഥ്യമാകുന്നു; പച്ചക്കൊടിവീശി യൂണിയനുകള്‍; പ്രതീക്ഷയോടെ നഴ്‌സുമാര്‍. മൂന്ന് വര്‍ഷത്തില്‍ ഒരിക്കല്‍ 6.5 ശതമാനം ശമ്പള വര്‍ദ്ധനവ് എന്ന സര്‍ക്കാരിന്റെ വാഗ്ദാനം എന്‍ എച്ച് എസ് ജീവനക്കാരെ പ്രതിനിധാനം ചെയ്യുന്ന പതിമൂന്നോളം യൂണിയനുകള്‍ അംഗീകരിക്കുകയായിരുന്നു.
നേഴ്‌സുമാര്‍, ക്‌ളീനര്‍മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍, എമര്‍ജന്‍സി കോള്‍ ഹാന്‍ഡ്‌ലെര്‍ഴ്‌സ്, മിഡ്‌വൈഫ്‌സ് തുടങ്ങി വിവിധ മേഖലകളിലുള്ള പത്തു ലക്ഷത്തോളം വരുന്ന എന്‍ എച്ച് എസ് ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പള വര്‍ദ്ധനവ് ഇതോടെ ഉടന്‍ ലഭ്യമാകാന്‍ വഴിതെളിഞ്ഞു. എന്നാല്‍ പ്രധാനമായും പാരാമെഡിക്കല്‍ ജീവനക്കാരെ പ്രതിനിധാനം ചെയ്യുന്ന യൂണിയനായ ജി എം ബി സര്‍ക്കാരിന്റെ വാഗ്ദാനം തള്ളിക്കളഞ്ഞു.
ജി എം ബിയിലെ 87 ശതമാനം അംഗങ്ങളും നിര്‍ദ്ദേശത്തെ എതിര്‍ത്ത് വോട്ട് ചെയ്തു. കഴിഞ്ഞ ഒരു ദശകമായി ശമ്പള വര്‍ദ്ധനവിനായി ആവശ്യപ്പെടുന്നവരോട് സര്‍ക്കാര്‍ കാണിക്കുന്നത് അനീതിയാണെന്നാണ് ജി എം ബിയുടെ നിലപാട്. അതേസമയം, എന്‍എച്ച്എസിലെ പ്രശ്‌നങ്ങള്‍ ഒറ്റരാത്രി കൊണ്ട് പരിഹരിക്കാന്‍ കഴിയില്ലെങ്കിലും ദീര്‍ഘകാലമായി ശമ്പള വര്‍ദ്ധനവില്ലാതെ ദുരിതമനുഭവിക്കുന്ന എന്‍എച്ച്എസ് ജീവനക്കാര്‍ക്കും കുടുംബങ്ങള്‍ക്കും വര്‍ദ്ധനവ് വലിയ ആശ്വാസമാണെന്ന് യൂനിസണ്‍ ഹെല്‍ത്ത് മേധാവി സാറാ ഗോര്‍ട്ടന്‍ അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല