സ്വന്തം ലേഖകന്‍: ഫെയ്‌സ്ബുക്കിനെതിരെ വിവര ചോര്‍ച്ചാ ആരോപണമുയര്‍ത്തി വോള്‍സ്ട്രീറ്റ് ജേണല്‍; സ്വകാര്യവിവരങ്ങള്‍ കമ്പനികളുമായി പങ്കുവെച്ചു. മൂന്നാം പാര്‍ട്ടി ആപ്പുകള്‍ നിര്‍ത്തലാക്കിയതിനു ശേഷവും ഒരു വിഭാഗം കമ്പനികള്‍ക്കു ഫെയ്‌സ്ബുക്ക് വിവരങ്ങള്‍ കൈമാറിയെന്നു വോള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആര്‍ബിസി ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ്, നിസാന്‍ മോട്ടോഴ്‌സ്, ചില പരസ്യഏജന്‍സികള്‍ തുടങ്ങി ഫെയ്‌സ്ബുക്കിന്റെ വൈറ്റ്‌ലിസ്റ്റിലുള്ള കമ്പനികള്‍ക്കാണു വിവരങ്ങള്‍ കൈമാറിയതെന്നാണ് ആരോപണം. അംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍, ഫോണ്‍ നമ്പറുകള്‍, ഇവരും സുഹൃത്തുക്കളുമായി എത്ര ആശയവിനിമയം നടക്കുന്നുണ്ടെന്നുള്ള വിലയിരുത്തല്‍ റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവയാണ് കൈമാറിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.
സംഭവം നടന്നതായി സമ്മതിച്ച ഫെയ്‌സ്ബുക്ക് മേയ് 15 തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ നിര്‍ത്തലാക്കിയ ശേഷവും ചില കമ്പനികള്‍ക്കു വിവരങ്ങള്‍ നല്‍കുന്നതു തുടര്‍ന്നതായും ക്രമേണ ഇതും നിര്‍ത്തിയെന്നും അറിയിച്ചു. കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തില്‍ ആടിയുലഞ്ഞു നില്‍ക്കുന്ന ഫെയ്‌സ്ബുക്ക് മുഖം മിനുക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നതിനിടെയാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല