1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 20, 2018

സ്വന്തം ലേഖകന്‍: ഐക്യരാഷ്ട്രസഭയുടെ മാനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് അമേരിക്ക പിന്‍മാറി; കൗണ്‍സിലില്‍ പക്ഷപാതമെന്ന് ആക്ഷേപം. മനുഷ്യാവകാശ കൗണ്‍സില്‍ രാഷ്ട്രീയ പക്ഷപാതിത്വത്തിന്റെ അഴുക്കുചാലാണെന്നും ആത്മവഞ്ചന നടത്തുന്ന സംഘടന മനുഷ്യാവകാശങ്ങളെ അപഹസിക്കുകയാണെന്നും യു.എസിന്റെ യു.എന്‍ പ്രതിനിധി നിക്കി ഹാലെ പറഞ്ഞു.

കൗണ്‍സില്‍ ഇസ്രായേല്‍ വിരുദ്ധ പക്ഷമാണെന്നും അംഗത്വം തുടരുന്നത് പുനരാലോചിക്കുമെന്നും കഴിഞ്ഞ വര്‍ഷം നിക്കി ഹാലെ പറഞ്ഞിരുന്നു. 2006 ല്‍ ജനീവ ആസ്ഥാനമായി രൂപം കൊണ്ട കൗണ്‍സില്‍ മനുക്യാവകാശ ലംഘനങ്ങള്‍ നടക്കുന്ന പല രാജ്യങ്ങള്‍ക്കും അംഗത്വം നല്‍കിയിട്ടും ഇസ്രായേലിനെ അകറ്റി നിര്‍ത്തുകയാണെന്നുമാണ് അമേരിക്കയുടെ ആരോപണം.

നിരവധി മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്ന കോംഗോയെ അംഗമാക്കിയതാണ് വിമര്‍ശനത്തിന് ഇടവെച്ചത്. വെനസ്വേലയിലും ഇറാനിലും നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ അഭിമുഖീകരിക്കുന്നതില്‍ കൗണ്‍സില്‍ പരാജയമാണെന്നും നിക്കി ഹാലെ കുറ്റപ്പെടുത്തി. യു.എസിന്റെ പിന്‍മാറ്റം നിരാശാജനകമാണ്. മനുഷ്യാവകാശ കൗണ്‍സിലില്‍ യു.എസ് തുടരണമെന്നതാണ് തങ്ങളുടെ താത്പര്യമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടര്‍സ് പ്രതികരിച്ചു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.